റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ നായകനും നിർമാതാവുമായി ദുൽഖർ സൽമാൻ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി ദുൽഖർ സൽമാൻ. ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. വരാനിരിക്കുന്ന ചിത്രത്തിലേക്ക് പുതിയ അഭിനേതാകകളെ തേടുന്നതായും ദുൽഖർ സൽമാൻ പങ്കുവെച്ചിട്ടുണ്ട്.

അടുത്ത വർഷം ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. അതേസമയം, ‘ഹൗ ഓൾഡ് ആർ യു?’ എന്ന ചിത്രത്തിലൂടെ ജനപ്രിയനായ റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

അതേസമയം, ദുൽഖർ സൽമാൻ നായകനായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം ‘വരനെ അവശ്യമുണ്ട്’ ആയിരുന്നു. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പമാണ് ദുൽഖർ ചിത്രത്തിൽ വേഷമിട്ടത്.

Read More: ‘കൊവിഡ്, നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി’- വാക്സിനെക്കുറിച്ച് കവിതയുമായി പൃഥ്വിരാജിന്റെ മകൾ അലംകൃത

ദുൽഖർ സൽമാൻ നായകനായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം അഭിനയിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story highlights- Dulquer Salmaan in Rosshan Andrrews’ next