“സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെ, ടീമല്ല..”; ആരാധകന് മറുപടിയുമായി ദുൽഖർ സൽമാൻ

November 8, 2022

സോഷ്യൽ മീഡിയയിൽ വളരെ സജീവമായി ഇടപെടുന്ന സിനിമ താരമാണ് ദുൽഖർ സൽമാൻ. അത് കൊണ്ട് തന്നെ നിരവധി ആളുകളാണ് അദ്ദേഹത്തെ ട്വിറ്റർ, ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ ആരാധകർക്കൊക്കെ ദുൽഖർ മറുപടികൾ നൽകാറുണ്ട്. അത് കൊണ്ട് തന്നെ ദുൽഖറിന്റെ ടീമാവും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളൊക്കെ കൈകാര്യം ചെയ്യുന്നതെന്നാണ് ആരാധകരിൽ ഒരു വിഭാഗം കരുതിയിരുന്നത്.

എന്നാൽ ട്വിറ്റർ ഇൻസ്റ്റാഗ്രാം അടക്കമുള്ള തന്റെ സമൂഹമാധ്യമങ്ങളൊക്കെ താൻ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു ആരാധകന്റെ കമന്റിന് മറുപടി നൽകുകയായിരുന്നു ദുൽഖർ. ഇൻസ്റ്റാഗ്രാം ഒഴികെ ബാക്കി സമൂഹമാധ്യമങ്ങൾ ഒക്കെ ദുൽഖറിന്റെ ടീമാണ് കൈകാര്യം ചെയ്യുന്നതെന്ന് പറഞ്ഞ ആൾക്കാണ് ദുൽഖർ മറുപടി നൽകിയത്.

“അങ്ങനെ അല്ല, ഇതു ഞാൻ തന്നെയാണ്. നിങ്ങൾ അങ്ങനെ ഊഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ എന്റെ ടീം ഫേസ്ബുക്കിൽ മാത്രമാണ് കുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നത്. എന്നാൽ അത് ഉള്‍പ്പടെയുള്ള എന്‍റെ സോഷ്യൽ മീഡിയ പേജുകളില്‍ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്”- ദുൽഖർ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ഗാരേജിലെ കാറുകൾ പരിചയപ്പെടുത്തി നടൻ ദുൽഖർ സൽമാൻ പങ്കുവെച്ച വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. വിന്റേജ് കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട് ദുൽഖറിന്. താൻ സ്വന്തമാക്കിയിട്ടുള്ള സൂപ്പർ കാറുകളെ പരിചയപ്പെടുത്തുകയായിരുന്നു നടൻ.

Read More: ‘എമ്പുരാന്‍ ലോഡിംഗ് സൂണ്‍..’; മോഹൻലാൽ പൃഥ്വിരാജ് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആൻറണി പെരുമ്പാവൂർ

അതേ സമയം കേരളത്തിൽ വലിയ ഹിറ്റായി മാറിയ മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് വിതരണം ചെയ്‌തത്‌. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വമ്പൻ ഹിറ്റായി മാറുകയായിരുന്നു ചിത്രം.

Story Highlights: Dulquer replies to his fan in twitter