‘ഈശ്വരനി’ൽ സിമ്പുവിന്റെ നായികയായി നിധി അഗർവാൾ; ശ്രദ്ധനേടി ചിത്രങ്ങൾ

‘ഈശ്വരൻ’ എന്ന ചിത്രത്തിനായി സിമ്പു നടത്തിയ മേക്കോവർ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ചിത്രത്തിനായി മുപ്പതുകിലോയോളം ഭാരമാണ് സിമ്പു കുറച്ചത്. അതുകൊണ്ടുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, സിനിമയിൽ നിന്നുമുള്ള ചില ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ‘ഈശ്വരനി’ൽ സിമ്പുവിന്റെ നായികയായി എത്തുന്നത് നിധി അഗർവാളാണ്. നിധിക്കൊപ്പമുള്ള സിമ്പുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഈശ്വരന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്. ടീസർ ദീപാവലി ദിനത്തിൽ എത്തും. 2021 ൽ പൊങ്കൽ റിലീസായാണ് ഈശ്വരൻ എത്തുന്നത്. ഭാരതിരാജ, ബാല ശരവണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അതേസമയം, വെങ്കട്ട് പ്രഭുവിന്റെ ‘മനാട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണവും സിമ്പു ആരംഭിച്ചു. കല്യാണി പ്രിയദർശനാണ് സിമ്പുവിന്റെ നായികയായി എത്തുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്ന് പറയപ്പെടുന്നു. തുടർച്ചയായുള്ള പരാജയ ചിത്രങ്ങൾ കാരണം, സമൂഹമാധ്യമങ്ങളിൽ നിന്നും നടൻ ഇടവേളയെടുത്തിരുന്നു. മൂന്നുവർഷത്തിനു ശേഷം സമൂഹമാധ്യമങ്ങളിൽ സിമ്പു സജീവമായതും പുത്തൻ ലുക്ക് പങ്കുവെച്ചുകൊണ്ടായിരുന്നു.

Read More: ‘എന്റളിയാ, നീ കൊലമാസാ’- ട്രെൻഡിങ്ങിൽ ഇടംനേടി ഒരു ‘ചളി സോങ്ങ്’

അതേസമയം, നിരവധി കാര്യങ്ങളാണ് സിമ്പു ലോക്ക് ഡൗൺ കാലത്ത് പഠിച്ചത്. അതിൽ ഏറ്റവും ശ്രദ്ധേയം, ഭരതനാട്യത്തിൽ പരിശീലനം നേടുന്നു എന്നതാണ്. മലയാളികളുടെ പ്രിയങ്കരിയായ ശരണ്യ മോഹന്റെ കീഴിലാണ് സിമ്പു ഭരതനാട്യം അഭ്യസിക്കുന്നത്.

Story highlights- eswaran movie stills