കൊവിഡ് കാലത്ത് നിർബന്ധമായും ദിവസേന വൃത്തിയാക്കേണ്ട വസ്തുക്കൾ

വളരെയധികം കരുതൽ ആവശ്യമുള്ള ഒരു പ്രതിസന്ധിയിലൂടെയാണ് ലോകം സഞ്ചരിക്കുന്നത്. വ്യക്തിപരമായ ശുചിത്വവും, ചുറ്റുപാടുകളുടെ വൃത്തിയും പാലിക്കേണ്ടതുണ്ട്. വ്യക്തിപരമായി എല്ലാവരും മാസ്ക് ഉപയോഗിക്കുകയും, കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, അതുമാത്രമല്ല വൃത്തിയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. ഈ കൊവിഡ് കാലത്ത് ദിവസേന വിട്ടുവീഴ്ചയില്ലാതെ വൃത്തിയാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ വൃത്തിയാക്കി അണുബാധയുടെ സാധ്യത കുറയ്ക്കണം.

സ്മാർട്ട് ഫോണുകൾ രോഗവാഹകരാകാം. കൊറോണ വൈറസ് മാത്രമല്ല, ഏതുതരത്തിലുള്ള അണുക്കളും ഫോണിലുണ്ടാക്കാൻ സാധ്യതയുണ്ട്. ഒരു വ്യക്തി എല്ലായിടത്തും ഒപ്പം കൊണ്ടുനടക്കുന്ന വസ്തുവായതുകൊണ്ടുതന്നെ തീർച്ചയായും നിത്യേന ഫോൺ വൃത്തിയാക്കണം. ഒരു പഠനമനുസരിച്ച്, സെൽ ഫോണിൽ ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാൾ 10 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.

ശ്വസനവ്യവസ്ഥയിലേക്ക് ബാക്ടീരിയകളുടെയും വൈറസുകളുടെയും തടയുവാനാണ് മാസ്ക്ക് ധരിക്കുന്നത്. എന്നാൽ പുറത്തു പോകുമ്പോൾ, മാസ്കുക്കിൽ അഴുക്ക് പുരളുകയും , വിവിധതരം അണുക്കളുണ്ടാകുകയും ചെയ്യും. അതേ മാസ്ക് കഴുകാതെ വീണ്ടും ധരിക്കുമ്പോൾ, എല്ലാ അഴുക്കും അണുക്കളും ശ്വസനവ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നു. ഇത് രോഗബാധിതരാകാനുള്ള സാധ്യത വർധിപ്പിക്കും. അതുകൊണ്ട് ദിവസേന കഴുകി ഉപയോഗിക്കേണ്ടതാണ്.

പതിവായി വൃത്തിയാക്കേണ്ട മറ്റൊന്നാണ് ഡോർ ഹാൻഡിലുകൾ. പുറത്തു നിന്ന് വരുമ്പോൾ അണുക്കളുള്ള കൈകൊണ്ടാണ് വാതിൽ തുറന്ന് വീട്ടിൽ പ്രവേശിക്കുന്നത്. ഇത് കൂടുതൽ പേരിലേക്ക് അണുക്കളെത്തിക്കാനുള്ള മാർഗമായി മാറും. അതുകൊണ്ട് ദിവസേന പലതവണ ഡോർ ഹാൻഡിലുകൾ വൃത്തിയാക്കേണ്ടതുണ്ട്.

Story highlights- importance of cleaning during pandemic