82 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്‍

India reports 2,00,739 new Covid Cases

ഇന്ത്യയിലെ കൊവിഡ് രോഗികളടെ എണ്ണം 82 ലക്ഷം കടന്നു. മാസങ്ങള്‍ ഏറെ പിന്നിട്ടു കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറേണ വൈറസ് വ്യാപനം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാള്‍ 8,550-ന്റെ കുറവുണ്ട് രോഗികളുടെ എണ്ണത്തില്‍. നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. 82,29,313 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

Read more: ആഴക്കടലില്‍ വിസ്മയങ്ങളുമായി അതിഭീകരന്‍ പവിഴപ്പുറ്റ്: കൗതുക വീഡിയോ

496 കൊവിഡ് മരണങ്ങളും കഴിഞ്ഞ ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,22,607 ആയി ഉയര്‍ന്നു.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ 5,61,908 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 75 ലക്ഷത്തിലധികം പേര്‍ രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായിട്ടുണ്ട്. അമേരിക്ക കഴിഞ്ഞാല്‍ കൊവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ രൂക്ഷമായി ബാധിച്ചിരിക്കുന്ന രാജ്യം ഇന്ത്യയാണ്.

Story highlights: India Latest Covid 19 Updates