85 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസുകള്‍

3502 new Covid cases reported in Kerala

ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,093 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 85,53,657 ആയി.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 490 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1,26,611 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

Read more: ബാബു ആന്റണിക്കൊപ്പം പവര്‍ സ്റ്റാറില്‍ കിക്ക് ബോക്‌സിങ് ഇതിഹാസവും

നിലവില്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി 5,09,673 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 79,17,373 പേര്‍ ഇതുവരെ രോഗത്തില്‍ നിന്നും മുക്തരായി.

Story highlights: India reports 45,903 new Covid cases