‘ജന ഗണ മന’ ചിത്രീകരണം പുനഃരാരംഭിച്ചു; ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ജന ഗണ മനയുടെ ചിത്രീകരണം പുനഃരാരംഭിച്ചു. പൃഥ്വിരാജ് സുകുമാരനും, സംവിധായകൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചിത്രീകരണം നിർത്തിവെച്ചത്. ഇവർ രോഗമുക്തരായതോടെ ചിത്രീകരണം പുനഃരാരംഭികുകയായിരുന്നു. വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്കെത്തിയതായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പൃഥ്വിരാജ് അറിയിച്ചത്.

സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ച് ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പൃഥ്വിരാജ് സുകുമാരനും സംവിധയകാൻ ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ, ഷൂട്ടിംഗിൽ പങ്കെടുത്ത സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പ്രവേശിച്ചു.

പൃഥ്വിരാജ് അഭിഭാഷകന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനഗണമന’. ‘ഡ്രൈവിംഗ് ലൈസൻസി’ന് ശേഷം പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ‘ക്വീൻ’ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനഗണമന’.

Read More:കലാശപ്പോരാട്ടം കാണാനെത്തിയ ‘സൂപ്പർസ്റ്റാർ ഫ്രം കേരള’; ഐപിഎൽ വേദിയിൽ മോഹൻലാൽ

അതേസമയം, കടുവക്കുന്നേൽ കുറുവച്ചൻ, എമ്പുരാൻ, ആടുജീവിതം, കാളിയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് പൃഥ്വിരാജ് നായകനായി ഒരുങ്ങുന്നത്. സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലും പൃഥ്വിരാജാണ് പ്രധാന കഥാപാത്രമായെത്തുന്നത്. വിലായത്ത് ബുദ്ധ എന്ന ഇന്ദുഗോപന്റെ നോവലിന്റെ പശ്ചാത്തലത്തിലാണ് ഈ സിനിമയൊരുങ്ങുന്നത്.സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Story highlights- jana gana mana shooting restarted