ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ‘ഗാന്ധി സ്ക്വയർ’ എന്നാണ് ചിത്രത്തിന്റെ പേര്. നമിതയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാദിർഷ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയുടെ അഞ്ചാം വാർഷികത്തിലാണ് ജയസൂര്യയെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചത്.

സുനീഷ് വാരനാട് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സുജിത് വാസുദേവാണ്. അമര്‍ അക്ബ‍ർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിര്‍ഷ സംവിധാനം ചെയ്ത സിനിമകള്‍. ‘മേരാ നാം ഷാജി’ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം.

Read More: മിന്നിമറയുന്ന ഭാവാഭിനയം; ശ്രദ്ധനേടി ജയസൂര്യയുടെ ‘സണ്ണി’ ടീസർ

അതേസമയം, ദിലീപ്- നാദിര്‍ഷ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘കേശു ഈ വീടിന്‍റെ നാഥൻ’. മിമിക്രി കലാരംഗത്ത് നിന്ന് സിനിമയിലെത്തിയവരാണ് ഇരുവരും. ശേഷം ഇരുവരും സിനിമയിൽ നടന്മാരായി. ദിലീപ് നായകവേഷങ്ങളിലൂടെ പേരെടുത്തു. നാദിര്‍ഷ അതിനിടയിൽ സംവിധാനത്തിലേക്കും കടന്നു. എന്നാൽ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഉര്‍വശിയാണ് ചിത്രത്തിലെ ദിലീപിന്‍റെ നായിക.

Story highlights- jayasurya- nadirshah movie