‘ഇത് വല്ല സിനിമയിലും ആയിരുന്നേൽ ജനം ചിരിച്ച് ചിരിച്ച് ചത്തേനേ’; ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ട്രെയ്ലർ പുറത്ത്

February 16, 2024

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ കലന്തൂര്‍ നിർമിക്കുന്ന ചിത്രം ഫെബ്രുവരി 23ന് തിയേറ്ററുകളിൽ എത്തും. ( Once upon a time in Kochi trailer out )

ഒരു കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായെത്തുന്നത് . കൊച്ചി ന​ഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. ഹിഷാം അബ്ദുൽ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ആദ്യമായിട്ടാണ് നാദിര്‍ഷ – റാഫി കൂട്ടുകെട്ടിലൊരു സിനമ ഒരുങ്ങുന്നത്. റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു.

ഷാജി കുമാര്‍ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൈലക്സ് എബ്രഹാം ആണ് പ്രൊജക്ട് ഡിസൈനര്‍. സന്തോഷ് രാമന്‍ – പ്രൊഡക്ഷന്‍ ഡിസൈനിങ്, റോണെക്‌സ് സേവ്യര്‍ – മേക്കപ്പ്, കോസ്റ്റ്യം – അരുണ്‍ മനോഹര്‍, ശ്രീകുമാര്‍ ചെന്നിത്തല – പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് നാരായണ്‍ – ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, മഞ്ജു ഗോപിനാഥ് – പി.ആര്‍.ഒ, മാര്‍ക്കറ്റിങ് – ബ്രിങ്‌ഫോര്‍ത്ത് അഡ്വെര്‍ടൈസിങ്, യൂനസ് കുണ്ടായ് – സ്റ്റില്‍സ്, മാക്ഗുഫിന്‍ – ഡിസൈന്‍സ്.

Read Also : റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ; നാദിർഷയുടെ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ഫെബ്രുവരി 23ന്

Story highlights : Once upon a time in Kochi trailer out