റാഫിയുടെ തിരക്കഥയിൽ നായകനായി മകൻ; നാദിർഷയുടെ ‘വൺസ് അപോൺ എ ടൈം ഇൻ കൊച്ചി’ ഫെബ്രുവരി 23ന്

February 15, 2024

നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രം ഫെബ്രുവരി 23ന് തിയേറ്ററുകളില്‍ എത്തും. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കലന്തൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകന്‍ മുബിന്‍ റാഫി നായകനിരയിലേക്ക് എത്തുകയാണ്. ‘ഈശോ’ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ കൊച്ചി’. ( Nadirsha movie Once upon a time in Kochi release )

ആദ്യമായിട്ടാണ് നാദിര്‍ഷ – റാഫി കൂട്ടുകെട്ടിലൊരു സിനമ ഒരുങ്ങുന്നത്. റാഫിയുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് നാദിര്‍ഷയുടെ സ്വപ്നമായിരുന്നു. അത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ റാഫിയുടെ മകന്‍ മുബിന്‍ ചിത്രത്തിലെ നായകനായി വേഷമിടുന്നു. ഈ ചിത്രത്തിലൂടെ മലയാളികള്‍ക്ക് മുന്‍പില്‍ വീണ്ടുമൊരു പുതുമുഖ നായകനെ അവതരിപ്പിക്കുകയാണ് നാദിര്‍ഷ. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകനും ഷൈന്‍ ടോം ചാക്കോയും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്. ദേവിക സഞ്ജയ് ആണ് നായിക.

റാഫിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. ഹിഷാം അബ്ദുല്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷാജി കുമാര്‍ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സൈലക്സ് എബ്രഹാം ആണ് പ്രൊജക്ട് ഡിസൈനര്‍. സന്തോഷ് രാമന്‍ – പ്രൊഡക്ഷന്‍ ഡിസൈനിങ്, റോണെക്‌സ് സേവ്യര്‍ – മേക്കപ്പ്, കോസ്റ്റ്യം – അരുണ്‍ മനോഹര്‍, ശ്രീകുമാര്‍ ചെന്നിത്തല – പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ദീപക് നാരായണ്‍ – ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, മഞ്ജു ഗോപിനാഥ് – പി.ആര്‍.ഒ, മാര്‍ക്കറ്റിങ് – ബ്രിങ്‌ഫോര്‍ത്ത് അഡ്വെര്‍ടൈസിങ്, യൂനസ് കുണ്ടായ് – സ്റ്റില്‍സ്, മാക്ഗുഫിന്‍ – ഡിസൈന്‍സ്.

Read Also : “ഇത് ഞങ്ങളുടെ ജോളിയുടെ കഥ”; കേരള മനഃസാക്ഷിയെ ഞെട്ടിച്ച ജോളി കൊലപാതകം വീണ്ടും സജീവ ചർച്ചയാക്കി ‘അന്വേഷിപ്പിൻ കണ്ടെത്തും’

ഈ ചിത്രത്തിലെ വിവാഹ പശ്ചാത്തലത്തിലുള്ള ഒരു ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഹിഷാം അബ്ദുല്‍ വഹാബും നാദിര്‍ഷയും മുഹമ്മദ് അനസും ചേര്‍ന്ന് ആലപിച്ച ഈ ഗാനം വലിയരീതിയില്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയാകര്‍ശിച്ചിരുന്നു. സുഹൈല്‍ കോയയാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘വണ്‍സ് അപോണ്‍ എ ടൈം ഇന്‍ കൊച്ചി’ തിയേറ്ററുകളില്‍ ചിരിമഴ പെയ്യിക്കുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ.

Story highlights : Nadirsha movie Once upon a time in Kochi release