‘കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ എപ്പോഴും അമ്മയോടൊപ്പമുള്ളതാണ്’- മനോഹരമായ ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

ബോളിവുഡ് സിനിമാലോകത്തെ പ്രിയതാരമാണ് കത്രീന കൈഫ്. ബൽറാം v/s താരാദാസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്കും കത്രിന കൈഫ് സുപരിചിതയാണ്. അഭിനയത്തിനൊപ്പം സമൂഹമാധ്യമങ്ങളിലും സജ്ജീവമാകാൻ കത്രീന ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ, കുട്ടിക്കാലത്തെ രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് കത്രീന. അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ഓർമ്മയെന്നാണ് കത്രീന, ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ, കത്രീന അമ്മയോടൊപ്പം ഭംഗിയായി പുഞ്ചിരിയോടെ പോസ് ചെയ്യുകയാണ് കത്രീന കൈഫ്. ‘എന്റെ കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മ എപ്പോഴും അമ്മയോടൊപ്പമുള്ളതാണ്. എനിക്കറിയാവുന്ന ഏറ്റവും ശക്തയായ സ്ത്രീയോട് ….. അമ്മയില്ലാതെ ലോകം എന്തായിരിക്കും …’ കത്രീന കുറിക്കുന്നു.

അതേസമയം, ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനായി മാലിദ്വീപിലേക്ക് യാത്രയായിരിക്കുകയാണ് കത്രീന. രോഹിത് ഷെട്ടിയുടെ ‘സൂര്യവംശി’ എന്ന ചിത്രത്തിൽ അക്ഷയ് കുമാറിനൊപ്പം അഭിനയിക്കാനാണ് കത്രീന മാലിദ്വീപിലെത്തിയത്. സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവർക്കൊപ്പം ‘ഫോൺ ഭൂത്’ എന്ന ചിത്രത്തിലും കത്രീന അഭിനയിക്കും.

പതിനാലാം വയസിൽ മോഡലിംഗ് രംഗത്തേക്ക് എത്തിയ കത്രീന ഒട്ടേറെ പരസ്യചിത്രങ്ങളിൽ മോഡലായി. 2003-ൽ പുറത്തിറങ്ങിയ ഭൂം എന്ന ഹിന്ദി ചിത്രത്തിലാണ് കത്രീന ആദ്യമായി അഭിനയിക്കുന്നത്. മലയാളത്തിൽ അഭിനയിച്ച ബൽറാം v/s താരാദാസിൽ മമ്മൂട്ടിയുടെ നായികയായാണ് കത്രീന വേഷമിട്ടത്.

Story highlights- katrina kaif childhood photo