അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി കത്രീന കൈഫിന്റെ അപര.. ഇപ്പോൾ സിനിമയിലും സജീവം!

November 17, 2023

സിനിമ താരങ്ങളെ അനുകരിക്കുന്നത് ഒരു പതിവാണ്. പക്ഷെ അത് താരങ്ങളുടെ നിലനിൽപ്പിനു ഭീഷണിയാകും വിധമാണെങ്കിലോ? ഇപ്പോൾ ബോളിവുഡ് നടി കത്രീന കൈഫിന് ഒരു വെല്ലുവിളിയായെത്തിയിരിക്കുകയാണ് ഒരു ആരാധിക. അലീന റോയ് എന്നാണ് ഇവരുടെ പേര്. അല്പം അധികം രൂപ സാദൃശ്യം ഇവർക്ക് കത്രീനയുമായുണ്ട്. എന്നാൽ മേക്കപ്പ് അണിഞ്ഞും കത്രീനയുടെ വസ്ത്രധാരണം പകർത്തിയും അതേപടിയാകുവാൻ ശ്രമിക്കുകയാണ് അലീന.

നായികമാരുടെയും നടന്മാരുടെയും രൂപ സാദൃശ്യവുമായി എത്തുന്ന ആളുകൾക്ക്  പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട് താരങ്ങൾ. എന്നാൽ അലീന കത്രീനയുടെ രൂപ സാദൃശ്യം കൊണ്ട് സമ്പാദിക്കുന്നത് ലക്ഷങ്ങൾ ആണ്.ഫാഷൻ ബ്ലോഗർ ആണ് അലീന റോയ്. അലീനയുടെ ഇൻസ്റ്റഗ്രാമിലുള്ള  ചിത്രങ്ങൾ കണ്ടാൽ ആരും തെറ്റിദ്ധരിക്കും. ഇവിടെയെല്ലാം താരമാകുന്നത് കത്രീനയുടെ രൂപസാദൃശ്യം കൊണ്ടാണ്. കത്രീനയുടെ നിൽപ്പും നടപ്പും ചിത്രങ്ങളുടെ പോസും എന്തിനു വസ്ത്രങ്ങൾ പോലും പകർത്തിയാണ് അലീന ഇൻസ്റ്റഗ്രാമിൽ താരമാകുന്നത്.

Read also: “ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”; പ്രിയസുഹൃത്തിനെ വരവേറ്റ് ആനക്കൂട്ടം!

സിനിമയിലേക്കും എത്തിയിരിക്കുകയാണ് അലീന. റോഷ് എന്ന ചിത്രത്തിൽ മിമോ ചക്രവർത്തിയുടെ നായികയായി ഇവർ അരങ്ങേറ്റം കുറിക്കുയും ചെയ്തു. ജയ്‌വീർ പംഗാൽ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ആദ്യമാണ് റിലീസ് ചെയ്തത്. അലീന യഥാർത്ഥത്തിൽ ഇംഗ്ലണ്ടിൽ നിന്നുമുള്ള ആളാണ്. കുറച്ചുകാലമായി മുംബൈയിൽ താമസിക്കുന്നു. ഇന്ത്യൻ സിനിമകൾ കാണാൻ എപ്പോഴും ഇഷ്ടപ്പെടുന്ന അലീന, ഹിന്ദി സിനിമകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു.

Story highlights- Katrina Kaif’s look alike Alina Rai