“ഞങ്ങൾ കാത്തിരിക്കുകയായിരുന്നു”; പ്രിയസുഹൃത്തിനെ വരവേറ്റ് ആനക്കൂട്ടം!

November 17, 2023

സങ്കീർണ്ണമായ ഈ ലോകത്ത് അനായാസമായി മനുഷ്യരുമായി കൂട്ടുകൂടുന്ന അനേകം മൃഗങ്ങളുണ്ട്. മനുഷ്യബന്ധങ്ങളെ അപേക്ഷിച്ച് അവർ കാണിക്കുന്ന സ്നേഹത്തിനും ലാളിത്യത്തിനും അതിരുകളില്ല. ഒരു മാസത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ സുഹൃത്തിനെ സന്തോഷത്തോടെ വീണ്ടും കണ്ടുമുട്ടുന്ന ആനക്കൂട്ടത്തിന്റെ ഒരു വീഡിയോ ഈയിടെ ഇന്റർനെറ്റിൽ വൈറലായിരുന്നു. (Heartwarming video of elephants reuniting with human friend)

ഇൻസ്റ്റാഗ്രാമിന്റെ ഗുഡ് ന്യൂസ് മൂവ്‌മെന്റ് പേജിൽ പോസ്റ്റ് ചെയ്ത ഹൃദയസ്പർശിയായ വീഡിയോയിൽ ഒരു പുഴയിൽ ആനകളെ ആകാംക്ഷയോടെ കാത്തു നിൽക്കുന്ന മനുഷ്യനെ കാണാം. അയാളെ കണ്ടയുടൻ സന്തോഷം അടക്കാൻ കഴിയാതെ ആനകൾ ആവേശഭരിതരായി അടുത്തേക്ക് ഓടി വരുന്ന ദൃശ്യം ഏറെ ഹൃദ്യമാണ്.

Read also: ഇടുങ്ങിയ ഗുഹയ്‌ക്കുള്ളിൽ കഴുത്തറ്റം വെള്ളത്തിൽ എയർ പോക്കറ്റ് നഷ്ടമായി മുങ്ങിത്താഴ്ന്ന് പര്യവേഷകൻ; അമ്പരപ്പിക്കുന്ന അതിജീവനം- വിഡിയോ

വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച അടിക്കുറിപ്പിങ്ങനെ: “വൈകാരികമായ ഒത്തുചേരൽ! കാനഡയിൽ ഒരു മാസം ചെലവഴിച്ചതിന് ശേഷം ഈ മനുഷ്യൻ ആന സങ്കേതത്തിലേക്ക് മടങ്ങുന്നു. ഏറ്റവും പ്രിയപ്പെട്ട കൂട്ടത്തിൽ നിന്ന് ഉജ്ജ്വലമായ സ്വീകരണം ലഭിച്ചു. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കുമ്പോൾ അവരുടെ സന്തോഷവും ആവേശവും പ്രകടമാണ്. ആനക്കൂട്ടം തങ്ങളുടെ സ്നേഹവും സന്തോഷവും പ്രകടിപ്പിക്കുന്ന ഹൃദയസ്പർശിയായ നിമിഷങ്ങൾക്ക് സാക്ഷിയാകൂ. മനുഷ്യരും ആനകളും തമ്മിൽ രൂപപ്പെടുന്ന ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണിത്.”

Story highlights: Heartwarming video of elephants reuniting with human friend