“സുഹൃത്തുക്കളെ കണ്ടുമുട്ടുമ്പോൾ പുതുജീവൻ ലഭിച്ച പോലെ”; ഒത്തുകൂടി ‘എയ്റ്റീസ് താരങ്ങൾ’

July 21, 2023

പഴയ സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന ഒരു കൂട്ടം നായികമാരും നായകന്മാരും സൗഹൃദത്തിന് പ്രാധാന്യം നൽകി കൊണ്ട് അവർ ആരംഭിച്ച കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’. പിറന്നാൾ ആഘോഷത്തിനും അല്ലെങ്കിൽ വിശേഷ ദിവസങ്ങളിലും ഇവർ ഒത്തുകൂടി സൗഹൃദം പങ്കിടാൻ സമയം കണ്ടെത്താറുണ്ട്. അങ്ങനെ ഇവർ ഒത്തുചേർന്ന ഒരു ഗെറ്റ് റ്റുഗദർ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

സുഹാസിനി മണിരത്നം, റഹ്മാൻ, രാധിക ശരത്കുമാർ, പൂർണിമ ഭാഗ്യരാജ്, രേവതി, ലിസി, ഖുശ്ബു സുന്ദർ ശോഭന, ഭാനു ചന്ദർ എന്നിവരെ ചിത്രത്തിൽ കാണാം. “പ്രിയ സുഹൃത്തുക്കളെ കണ്ടുമുട്ടിയതിന് ശേഷം പുനർജീവൻ ലഭിച്ച പോലെ,” എന്ന അടിക്കുറിപ്പോടെയാണ്‌ പൂർണിമ ചിത്രം പങ്കിട്ടിരിക്കുന്നത്. സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് 2009 ലാണ് ഇങ്ങനെയൊരു റീയൂണിയൻ ആരംഭിച്ചത്.

Read Also: മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവർത്തക- സുബിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ നൊമ്പരത്തോടെ സുഹൃത്തുക്കൾ

സുഹാസിനി, രേവതി, ലിസി, ഖുശ്ബു, ശോഭന, മോഹൻലാൽ, രജനീകാന്ത്, കമൽഹാസൻ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ പ്രമുഖ താരനിര തന്നെ ഈ ക്ലബ്ബിലുണ്ട്.

Story Highlights: get together of 80’s actors