സൂപ്പർതാരങ്ങൾ ഒരേ ഫ്രെയിമിൽ; അപൂർവ ചിത്രം ശ്രദ്ധ നേടുന്നു

ചലച്ചിത്രതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അത്തരത്തിൽ മലയാളത്തിന്റെ എക്കാലത്തെയും പ്രിയ താരങ്ങൾ ഒന്നിച്ച ഒരു അപൂർവ്വ ചിത്രമാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ചർച്ചയാകുന്നത്. മോഹൻലാലും മമ്മൂട്ടിയും മുരളിയും പ്രിയദർശനും ഒക്കെയുള്ള ചിത്രം മോഹൻലാൽ ഫാൻസ്‌ മീഡിയ ആണ് ഷെയർ ചെയ്തിരിക്കുന്നത്.

വർഷങ്ങൾ മുൻപുള്ള ചിത്രമായതിനാൽ ഏറെ കൗതുകത്തോടെയാണ് ചിത്രത്തെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തങ്ങളുടെ പ്രിയതാരങ്ങൾക്കും സംവിധായകനുമൊപ്പം അന്തരിച്ച നടൻ മുരളിയേയും ചിത്രത്തിൽ കാണുന്നത് സന്തോഷം നൽകുന്ന കാഴ്‌ചയാണ്‌ എന്നാണ് പലരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

Read also:‘എന്റെ ഭ്രാന്തന്‍ പ്രതിഭ സമാധാനത്തോടെ വിശ്രമിക്കുന്നു’: ഫുട്‍ബോൾ ദൈവത്തിന്റെ ഓർമയിൽ ലോകം

അതേസമയം ചിത്രം പകർത്തിയിരിക്കുന്നത് എവിടെവെച്ചാണെന്നുള്ളത് വ്യക്തമല്ല. എന്തായാലും ഇഷ്ടതാരങ്ങൾ ഒന്നിച്ച ചിത്രം ഏറെ ആവേശത്തോടെയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

Read also: സുലൈ ‘ഐ മിസ് യു’; മലപ്പുറത്തുകാരൻ മറഡോണയുടെ പ്രിയസുഹൃത്തായി മാറിയ കഥ, കുറിപ്പ്

‘വൺ’ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം. ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ‘എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Story Highlights: malayalam actors old photo