ട്രെൻഡിങ്ങിൽ ഇടംനേടി ‘ലോകമേ’- ഏകലവ്യനൊപ്പം മോഹൻലാലും മംമ്തയും

ലോക്ക് ഡൗൺ കാലത്ത് ആർജെ ഏകലവ്യൻ സുഭാഷ് പാടിയ ലോകമേ എന്ന റാപ് സോംഗ് വളരെയധികം ശ്രദ്ധനേടിയിരുന്നു. ആ ഗാനം മ്യൂസിക് സിംഗിൾ രൂപത്തിൽ പുറത്തിറക്കിയിരിക്കുകയാണ് നടി മംമ്ത മോഹൻദാസ്. ലോകമേ എന്ന മ്യൂസിക് സിംഗിളിലൂടെ നിർമാണരംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് മംമ്ത. ഏകലവ്യൻ തന്നെ പാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിൽ മോഹൻലാലും മംമ്തയുമുണ്ട്. നടൻ മമ്മൂട്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവിട്ടത്.

മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ എന്ന പേരിലാണ് ‘ലോകമേ’ എത്തുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്ഷന്‍റെ ബാനറിൽ മംമ്ത മോഹൻദാസും നോയൽ ബെന്നും ചേര്‍ന്നാണ് ആൽബം നിര്‍മ്മിച്ചിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിനായി കോൺസെപ്റ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്ത് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

Read More: എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരെ കണ്ട് രജനികാന്ത്

വിനീത് കുമാർ മെട്ടയിൽ സംഗീതം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യനാണ്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഛായാഗ്രാഹകൻ ആയി മാറിയ അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ ദേശീയ അവാർഡ് ജേതാവ് ബംഗ്ലാനാണ്.

Story highlights- mamtha mohandas’s musical single lokame