പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് രസികൻ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

വെള്ളിത്തിരയ്ക്ക് അപ്പുറവും ചില സിനിമ താരങ്ങൾ അവരുടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാറുണ്ട്. അത്തരത്തിൽ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജു വാര്യരും സംയുക്ത വർമ്മയും. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന് മഞ്ജു വാര്യർ നേർന്ന പിറന്നാൾ ആശംസകളുടെ ചിത്രങ്ങളാണ് ഏറെ കൗതുകം ജനിപ്പിക്കുന്നത്. ‘ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാർത്ഥ സുഹൃത്തിന് പിറന്നാൾ ആശംസ’ എന്നാണ് മഞ്ജു കുറിച്ചത്. ഇരുവരും ഒന്നിച്ചുള്ള ഫേസ്ആപ്പ് ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മഞ്ജു പിറന്നാൾ മംഗളങ്ങൾ നേർന്നത്.

അതേസമയം വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിൽക്കുന്ന സംയുക്ത വർമ്മ സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. 1999- ൽ പുറത്തിറങ്ങിയ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വർമ്മ സിനിമാലോകത്തേക്ക് എത്തിയത്. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ഈ ചിത്രത്തിലൂടെ സംയുക്ത സ്വന്തമാക്കി. ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’, ‘തെങ്കാശിപട്ടണം’, ‘മഴ’, ‘മധുരനൊമ്പരക്കാറ്റ് എന്നെ ചിത്രങ്ങളിലൂടെയാണ് സംയുക്ത പ്രേക്ഷക പ്രിയങ്കരിയായത്. നാലുവർഷക്കാലം മാത്രമേ സംയുക്ത വർമ്മ സിനിമാലോകത്ത് ഉണ്ടായിരുന്നെങ്കിൽ പോലും ഇപ്പോഴും നടിയുടെ വിശേഷങ്ങൾ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

Read also: മകളുടെ സ്വപ്നങ്ങൾക്കു നിറം പകരാൻ പാതിവഴിയിൽ ജോലി ഉപേക്ഷിച്ച അച്ഛൻ, അഭിമാനനേട്ടം പിതാവിന് ഗുരുദക്ഷിണയായി നൽകി മകളും; ഹൃദ്യം കുറിപ്പ്

മലയാളികളുടെ പ്രിയ താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. അടുത്തിടെ ഇരുവരുടെയും വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

Story Highlights: manju warrier birthday wishes to samyuktha varma