കനകം കാമിനി കലഹം സെറ്റില്‍ രണ്ട് സിനിമകളുടെ വാര്‍ഷികാഘോഷം

Moothon Android Kunjappan Anniversary Celebration

മലയാളികളുടെ പ്രിയതാരം നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കനകം കാമിനി കലഹം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

കനകം കാമിനി കലഹം എന്ന സിനിമയുടെ സെറ്റില്‍ വെച്ച് രണ്ട് സിനിമകളുടെ വാര്‍ഷികം ആഘോഷിച്ചു. നിവന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം നിര്‍വഹിച്ച മൂത്തോന്‍ ആയിരുന്നു വാര്‍ഷിക നിറവിലെത്തിയ ഒരു ചിത്രം. സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ സാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം നിര്‍വഹിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്നതായിരുന്നു ഒന്നാം വാര്‍ഷികം ആഘോഷിച്ച മറ്റൊരു ചിത്രം.

Read more: സുരേഷ് ഗോപിയുടെ കാവലിന് പാക്കപ്പ്: വീഡിയോ

രണ്ട് സിനിമകളുടേയും വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ നിവിന്‍ പോളി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്താണ് കനകം കാമിനി കലഹം എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗ്രേസ് ആന്റണി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

പോളി ജൂനിയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാാത്രങ്ങളായെത്തുന്നു. വിനോദ് ഇല്ലംപിള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Story highlights: Moothon Android Kunjappan Anniversary Celebration