സുരേഷ് ഗോപിയുടെ കാവലിന് പാക്കപ്പ്: വീഡിയോ

Kaaval Packup Party Suresh Gopi

ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന കാവല്‍ എന്ന പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.

നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജോബി ജോര്‍ജാണ് നിര്‍മാതാവ്. കൊവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവെച്ചിരുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ഏഴിനാണ് പുനഃരാരംഭിച്ചത്. അതേസമയം കാവല്‍ തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണെന്നും ഇത് ആദ്യമായാണ് ഒരു സിനിമയുടെ പാക്കപ്പ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നിര്‍മാതാവ് ജോബി ജോര്‍ജ് പറഞ്ഞു.

Read more: വേഷപ്പകര്‍ച്ചയില്‍ അതിശയിപ്പിച്ച് അക്ഷയ് കുമാര്‍; ശ്രദ്ധേയമായി ‘ബാം ബോലെ’ ഗാനം

ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കാവല്‍. ചിത്രത്തില്‍ തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ലുക്കും ചില ലൊക്കേഷന്‍ സ്റ്റില്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. രണ്ട് കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രം ആക്ഷന്‍ ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

ലാല്‍, സയാ ഡേവിഡ് എന്നിവരും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഐഎം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

Story highlights: Kaaval Packup Party Suresh Gopi