‘ഒന്നും പഠിപ്പിക്കാതെ ഞങ്ങൾക്കുള്ള പാഠമായതിന് നന്ദി’- അച്ഛന്റെ ഓർമ്മകളിൽ മുരളി ഗോപി

November 2, 2020

അനശ്വര നടൻ ഭരത് ഗോപിയുടെ എൺപത്തിമൂന്നാം ജന്മവാർഷികമാണ് ഇന്ന്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് എന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന നിമിഷങ്ങൾ സമ്മാനിച്ച ഭരത് ഗോപിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മകൻ മുരളി ഗോപി. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ മുരളി, തിരക്കഥാകൃത്തായും കയ്യടികൾ നേടുകയാണ്. ഭരത് ഗോപിക്കൊപ്പമുള്ള ഒരു പഴയകാല കുടുംബചിത്രം പങ്കുവെച്ചുകൊണ്ടാണ് മുരളി ഗോപി കുറിപ്പ് പങ്കുവയ്ക്കുന്നത്.

‘അച്ഛന്റെ ജന്മദിനമായ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഒരു കുടുംബമെന്ന നിലയിൽ ഞങ്ങൾ ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്തത് വളരെ വിരളമാണ്. ഒരു സാധാരണ ജീവിതം ഞങ്ങൾക്ക് ലഭിക്കുന്നതിനായി ലൈംലൈറ്റിൽ നിന്നും ഞങ്ങളെ അകറ്റിനിർത്തിയത് ഞാൻ ഓർക്കുന്നു. ഒരു സിനിമാതാരത്തിന്റെ ജീവിതത്തെ ഞങ്ങൾക്ക് മനസ്സിലാക്കാനായി എത്രത്തോളം വ്യക്തമാക്കി തന്നിരുന്നുവെന്നും നിങ്ങളെത്രത്തോളം കഷ്ടപ്പെട്ടുവെന്നും പോരാട്ടങ്ങളിലൂടെ എങ്ങനെ അതിജീവിച്ചുവെന്നതും ഞാനോർക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ പോരാട്ടങ്ങളെ അതിജീവിച്ചതും ഉയരങ്ങളിൽ നിന്ന് വീണതും പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്നും ഞാൻ ഓർക്കുന്നുതാങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി’. മുരളി ഗോപി കുറിക്കുന്നു.

Read More:101 കിലോയിൽ നിന്നും 70ലേക്ക് ശരീരഭാരം കുറച്ച് സിമ്പു- ആത്മസമർപ്പണത്തിന് അഭിനന്ദനവുമായി സഹോദരി

നടനും തിരക്കഥാകൃത്തിനും മുൻപ് ഒരു പത്ര പ്രവർത്തകനായിരുന്നു മുരളി ഗോപി. ലാൽജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു. ചിത്രത്തിൽ ഒരു ഗാനവും മുരളി ഗോപി ആലപിച്ചു.ലൂസിഫർ, കമ്മാരസംഭവം, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , ഈ അടുത്ത കാലത്ത് എന്നെ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയത് മുരളി ഗോപിയാണ്. ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് മുരളി ഗോപി. മാത്രമല്ല, ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലും തരാമ എത്തുന്നുണ്ട്.

Story highlights- murali gopi about bharath gopi