‘എത്ര അകലെയാണെങ്കിലും എന്നും കൂടെയുണ്ടാകും’- മകൾക്ക് ജന്മദിനമാശംസിച്ച് നദിയ മൊയ്തു

മലയാളികളുടെ പ്രിയ നായികയാണ് നദിയ മൊയ്‌തു. എൺപതുകളിൽ മലയാള സിനിമയിൽ സജീവ സാന്നിധ്യമായിരുന്ന നേടിയ വിവാഹശേഷം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയത്. സിനിമയിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി. കുടുംബവിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകൾക്ക് ഹൃദ്യമായ പിറന്നാൾ ആശംസിക്കുകയാണ് നദിയ മൊയ്തു.

‘നിങ്ങൾക്ക് ജന്മദിനാശംസകൾ സനം … നീ എത്ര അടുത്താണെങ്കിലും അകലെയാണെങ്കിലും ഞങ്ങളുടെ സ്നേഹം എപ്പോഴും കൂടെയുണ്ടാകും’- നദിയ മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പിറന്നാൾ ആശംസ നേരുന്നത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലം കൊണ്ട് നിരവധി അനശ്വര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ നദിയക്ക് സാധിച്ചു. 

സിനിമാ ഓർമ്മകളെ എന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന താരമാണ് നദിയ മൊയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായതോടെ പതിവായി തന്റെ ആദ്യകാല സിനിമകളുടെ ഓർമ്മകൾ ചിത്രങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് താരം. 80 കളിലും 90 കളുടെ തുടക്കത്തിലും മലയാളത്തിലെ സജീവ താരമായിരുന്നു നദിയ മൊയ്തു.

Read More: ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം- ‘ഗാന്ധി സ്ക്വയർ’

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കെല്ലാം ഒപ്പം അഭിനയിച്ച നടിയാണ് നദിയ മൊയ്തു. ‘ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’, ‘വധു ഡോക്ടറാണ്’ എന്നിവ നദിയയുടെ ജനപ്രിയ ചിത്രങ്ങളാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും നദിയ മൊയ്ദു പ്രവർത്തിച്ചിട്ടുണ്ട്. ‘നീരാളി’ എന്ന ചിത്രത്തിൽ മോഹന്ലാലിനൊപ്പമാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. കീർത്തി സുരേഷ് നായികയാകുന്ന ‘മിസ് ഇന്ത്യ’യാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

Story highlights- nadiya moithu wishing her daughter