നിഴൽ ടീമിനൊപ്പം പിറന്നാൾ ആഘോഷിച്ച് നയൻ‌താര- ചിത്രങ്ങൾ

നയൻതാരയുടെ പിറന്നാൾ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. അമ്മയ്‌ക്കൊപ്പമുള്ള ആഘോഷങ്ങൾക്ക് പിന്നാലെ നിഴൽ സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പവും ജന്മദിനം ആഘോഷിക്കുകയാണ് നയൻ‌താര. കുഞ്ചാക്കോ ബോബനും നിഴൽ ടീമും ഒരുക്കിയ ആഘോഷത്തിന്റെ ചിത്രങ്ങൾ നയൻ‌താര തന്നെയാണ് പങ്കുവെച്ചത്. നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ച് നിഴലിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു.

നയൻതാരയുടെ ജനംദിനത്തിൽ നെട്രികൺ എന്ന ചിത്രത്തിന്റെ ടീസറും പുറത്തുവിട്ടിരുന്നു. നിരവധി താരങ്ങളും ആരാധകരും നയന്താരയ്ക്ക് പിറന്നാൾ ആശംസിച്ചിരുന്നു. അതേസമയം, നിഴൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കേരളത്തിലാണ് നയൻ‌താര. എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും.

Read More: വിവിധ ഭാവങ്ങളിൽ അനുശ്രീ; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

https://www.facebook.com/Nayantharaoffl/posts/2910527142500780

കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

Story highlights- nayanthara’s birthday celebration