നയൻതാരയ്ക്കായി പിറന്നാൾ സ്പെഷ്യൽ പോസ്റ്റർ ഒരുക്കി ‘നിഴൽ’ ടീം- ആശംസയുമായി മോഹൻലാൽ

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിക്കുന്ന ചിത്രമാണ് നിഴൽ. നായികയായ നയൻതാരയുടെ പിറന്നാളിനോടനുബന്ധിച്ച് നിഴലിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നയൻതാരയുടെ ചിത്രമുള്ള പോസ്റ്റർ പങ്കുവെച്ചത്. പോസ്റ്റാറിനൊപ്പം താരത്തിന് പിറന്നാൾ ആശംസിക്കുകയുമാണ് മോഹൻലാൽ.

ചിത്രം ഇപ്പോൾ എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്. സംസ്ഥാന അവാർഡ് നേടിയ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ത്രില്ലർ ചിത്രമാണ് നിഴൽ. ചിത്രത്തിന്റെ ഭൂരിഭാഗവും എറണാകുളത്ത് ചിത്രീകരിക്കും. കേരളത്തിന് പുറത്ത് രണ്ട് ദിവസത്തെ ഷൂട്ടിംഗ് മാത്രമാണുള്ളത്. വളരെ കുറച്ച് ശ്രദ്ധേയരായ അഭിനേതാക്കൾ മാത്രമാണ് ചിത്രത്തിലുള്ളത്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുതുന്ന സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗിനായി 25 ദിവസത്തേക്ക് നയൻതാര കൊച്ചിയിലേക്ക് എത്തി. കുഞ്ചാക്കോ ബോബനും നയൻതാരയും ട്വന്റി-20 എന്ന ചിത്രത്തിൽ ഒരു ഗാനരംഗത്തിൽ ഒന്നിച്ച് എത്തിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ഇരുവരും സിനിമയ്ക്കായി ഒന്നിക്കുമ്പോൾ ആരാധകരും പ്രതീക്ഷയിലാണ്. 

Read More: ദിവസവും ഓരോ അല്ലി വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ ഇവയൊക്കെ

അതേസമയം, അഞ്ചാം പാതിരയ്ക്ക് ശേഷം വീണ്ടും ത്രില്ലർ ചിത്രത്തിൽ അഭിനയിക്കുന്ന ആവേശത്തിലാണ് കുഞ്ചാക്കോ ബോബൻ. അണ്ണാത്തെ എന്ന ചിത്രത്തിലാണ് നയൻ‌താര ഇനി വേഷമിടുന്നത്.

Story highlights- nizhal movie poster