കഥ, തിരക്കഥ, സംഭാഷണം ധ്യാൻ ശ്രീനിവാസൻ- ശ്രദ്ധനേടി ‘പ്രകാശൻ പറക്കട്ടെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ധ്യാൻ ശ്രീനിവാസൻ കഥയും, തിരക്കഥയും, സംഭാഷണവും രചിക്കുന്ന പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, ആസിഫ് അലി, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ, കല്യാണി പ്രിയദർശൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്.

ലൗ ആക്ഷൻ ഡ്രാമ, സാജൻ ബേക്കറി, 9എംഎം എന്നീ ചിത്രങ്ങൾ നിർമിച്ച വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് കൂട്ടുകെട്ടാണ് പ്രകാശൻ പറക്കട്ടെ എന്ന ചിത്രവും നിർമിക്കുന്നത്. ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്. ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാണ്.

Read More: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് ‘ഈശ്വരൻ’ ടീസർ- നാടൻ ഹീറോയായി സിമ്പു

ദിലീഷ് പോത്തൻ, തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story highlights- prakashan parakkatte first look poster