“ഈ സാരി കുറച്ച് സ്‌പെഷ്യലാണ്, അതിന് പിന്നില്‍ ഒരു കാരണവുമുണ്ട്”: പൂര്‍ണിമ ഇന്ദ്രജിത്

Prathana gifts saree to Poornima Indrajith

ഫാഷന്‍ സെന്‍സുകൊണ്ട് ചലച്ചിത്രലോകത്തെ പോലും അതിശയിപ്പിക്കുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് താരം. ഇടയ്ക്കിടെ മനോഹരങ്ങളായ നിരവധി ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നതും പൂര്‍ണിമയുടെ പുതിയ ചിത്രങ്ങളാണ്.

സാരി ധരിച്ച ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ സാരി തനിക്ക് സ്പഷ്യലാണെന്ന് പറഞ്ഞ താരം അതിന് പിന്നിലെ കാരണവും പങ്കുവെച്ചു. മകള്‍ പ്രാര്‍ത്ഥന ആദ്യ വരുമാനത്തില്‍ നിന്നും സമ്മാനിച്ചതാണ് ഈ സാരി. ‘ഈ സാരി, കൈപ്പടയില്‍ എഴുതിയ ആ കത്ത്, ആ സുന്ദര നിമിഷം… എല്ലാം നിധി പോലെ പ്രിയപ്പെട്ടതാണ്’ എന്നും പൂര്‍ണിമ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

Read more: തലമുടിയാണ് മെയിന്‍; മുടിയഴകുമായി സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ബോബ്കട്ട് സെങ്കമലം

ചലച്ചിത്രതാരം, അവതാരക എന്നതിനൊക്കെ അപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയാലിണ് പൂര്‍ണിമ ഇന്ദ്രജിത് കൂടുതല്‍ ശ്രദ്ധ നേടുന്നത്. താരത്തിന്റെ വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലുമൊക്കെ പലപ്പോഴും ഫാഷന്‍ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്.

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്. സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

Story highlights: Prathana gifts saree to Poornima Indrajith