1000- ജയങ്ങളുടെ നിറവില്‍ റാഫോല്‍ നദാല്‍

Rafael Nadal became 4th player to win 1000 matches

ആയിരം ജയങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് റാഫേല്‍ നദാല്‍. കരിയറില്‍ ഇതുവരെ 1000 സിംഗിള്‍ഡ് ജയങ്ങള്‍ താരം സ്വന്തമാക്കി. സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരമായ റാഫേല്‍ നദാല്‍ കഴിഞ്ഞ ദിവസമാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.

റോളക്‌സ് പാരിസ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ ഫെലിസിയാനോ ലോപ്പസിനെ പരാജയപ്പെടുത്തിയാണ് നദാല്‍ തന്റെ കരിയറിലെ 1000-മത്തെ വിജയം രചിച്ചത്. സിംഗിള്‍സില്‍ ആയിരം ജയങ്ങള്‍ സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റാഫേല്‍ നദാല്‍.

Read more: കയാക്കിങ്ങിനിടെ കൂറ്റന്‍ തിമിംഗലത്തിന്റെ വായിലേക്ക്; അത്ഭുത രക്ഷപ്പെടല്‍: വീഡിയോ

1274 വിജയങ്ങള്‍ സ്വന്തമാക്കിയ ജിമ്മി കോണോഴ്‌സ്, 1242 വിജയങ്ങള്‍ നേടിയ റോജര്‍ ഫെഡറര്‍, 1068 വിജയങ്ങള്‍ നേടിയ ഇവാന്‍ ലെന്‍ഡല്‍ എന്നിവരാണ് ആയിരത്തിലധികം സിംഗിള്‍സ് ജയങ്ങള്‍ നേടിയിട്ടുള്ള മറ്റ് താരങ്ങള്‍. കരിയറില്‍ 35 മാസ്റ്റേഴ്‌സ് കിരീടങ്ങളും 86 ടൂര്‍ണമെന്റ് വിജയങ്ങളും നദാലിന്റെ പേരില്‍ കുറക്കപ്പെട്ടിട്ടുണ്ട്.

Story highlights: Rafael Nadal became 4th player to win 1000 matches