ഒരുകിലോ തേയിലയ്ക്ക് 75,000 രൂപ; ആസാം വാലി തേയില അല്പം സ്പെഷ്യലാണ്

രാജ്യത്ത് വിവിധ ഇടങ്ങളിൽ തേയില കൃഷിയുണ്ടെങ്കിലും ആസാം വാലിയിലെ തേയിലയ്ക്ക് വലിയ ഡിമാൻഡാണ്. ഏറ്റവും രുചികരവും ഗുണനിലവാരവുമുള്ള തേയില ലഭ്യമാകുന്നത് ഇവിടെയാണ്. അതുകൊണ്ട് തന്നെ റെക്കോർഡ് തുകയ്ക്കാണ് ഓരോ വർഷവും ആസാമിൽ നിന്നും തേയില വിറ്റുപോകുന്നത്. ഇപ്പോഴിതാ, ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ നിന്നും തേയില വിറ്റുപോയത് 75,000 രൂപയ്ക്കാണ്.

സുഗന്ധമുള്ള, ആന്റിഓക്‌സിഡന്റിനാൽ സമ്പന്നമായ മനോഹരി ഗോൾഡ് തേയിലയാണ് 75,000 രൂപയ്ക്ക് വിറ്റുപോയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന വിലയിലാണ് ഗുവാഹത്തി തേയില ലേല കേന്ദ്രത്തിൽ നിന്നും ഇത് വില്പനയായത്.

ഇത്രയും വില ലഭിക്കുന്നതിന്റെ രഹസ്യം ഇതിന്റെ നിർമാണ രീതി തന്നെയാണ്.തേയിലയുടെ മുകുളങ്ങളിൽ നിന്നാണ് മനോഹരി ഗോൾഡ് ടീ നിർമ്മിക്കുന്നത്. അതിരാവിലെ മാത്രമേ ഈ മുകുളങ്ങൾ നുള്ളിയെടുക്കാൻ സാധിക്കു.

ഈ വർഷം 2.5 കിലോ തേയിലയാണ് കൈകൊണ്ട് നുള്ളിയെടുത്ത് നിർമിച്ചത്. അതിൽ 1.2 കിലോ ലേലത്തിൽ വിറ്റുപോയി. ബാക്കിയുള്ളവ കടകളിൽ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. ഇത്രയധികം വിലയാണെങ്കിലും ലോകത്തിലെ അപൂർവവും രുചികരവുമായ ഈ ചായക്ക് ആരാധകർ ഏറെയാണ്.

2018 ൽ മനോഹരി ഗോൾഡ് ടീയ്ക്ക് കിലോയ്ക്ക് 39,001 രൂപ വില ലഭിച്ചു, ഇത് രാജ്യത്ത് തേയില ലേലത്തിന്റെ ചരിത്രത്തിലെ ആദ്യമായിരുന്നു. 2019 ൽ ഇത് വീണ്ടും കിലോയ്ക്ക് 50,000 രൂപയ്ക്ക് വിറ്റു.

Read More: 101 കിലോയിൽ നിന്നും 70ലേക്ക് ശരീരഭാരം കുറച്ച് സിമ്പു- ആത്മസമർപ്പണത്തിന് അഭിനന്ദനവുമായി സഹോദരി

ഗുവാഹത്തി ആസ്ഥാനമായുള്ള തേയില വ്യാപാരി വിഷ്ണു ടീ കമ്പനിയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് മനോഹരി ഗോൾഡ് സ്‌പെഷ്യാലിറ്റി തേയില വാങ്ങിയത്. ഇത് അവരുടെ ഡിജിറ്റൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റിലൂടെ വില്പനയ്ക്ക് എത്തിക്കും.

Story highlights- Rare tea variety from Assam fetches record Rs 75,000 per kg at auction