‘സഹോദരി, നിങ്ങളുടെ ശക്തിക്കും നിശബ്ദമായ ദൃഢനിശ്ചയത്തിനും അഭിവാദ്യം’- നയൻതാരയ്ക്ക് പിറന്നാൾ ആശംസിച്ച് സാമന്ത

36-ാം ജന്മദിനത്തിന്റെ നിറവിലാണ് നയൻ‌താര. ഒട്ടേറെ സിനിമാതാരങ്ങളും ആരാധകരും നയൻതാരയ്ക്ക് ആശംസയുമായി എത്തി. മലയാളത്തിലാണ് തുടക്കമെങ്കിലും നയൻ‌താര സജീവമായത് തമിഴകത്താണ്. പതിമൂന്നുവര്ഷമായി തമിഴ് സിനിമാ ലോകത്തെ ലേഡി സൂപ്പർസ്റ്റാറായി നിലകൊള്ളുകയാണ് നയൻ‌താര. നടിയുടെ അടുത്ത സുഹൃത്തായ സാമന്ത ഇപ്പോഴിതാ, ഹൃദ്യമായൊരു പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ്.

‘ഒരേയൊരു നയൻതാരയ്ക്ക് ജന്മദിനാശംസകൾ … കൂടുതൽ തിളക്കത്തോടെ നമ്മുടേതെല്ലാം നേടിയെടുക്കാനായി പോരാടുന്നതിന് പ്രചോദനമായി തുടരുക.. നിങ്ങളുടെ ശക്തിക്കും നിശബ്ദമായ ദൃഢനിശ്ചയത്തിനും അഭിവാദ്യം ‘.. സാമന്ത കുറിക്കുന്നു.

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ സാമന്തയും നയൻതാരയും ഒന്നിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. കൊറോണ വൈറസ് പ്രതിസന്ധി കാരണമാണ് ചിത്രം നീളുന്നത്. വിജയ് സേതുപതി നായകനാകുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പങ്കുവയ്ക്കുനന്ത്.

Read More: എങ്ങോട്ട് തിരിഞ്ഞാലും വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; അത്ഭുതമായി ഒരു ബിൽഡിങ്

ചെറിയതും പ്രാധാന്യമില്ലാത്തതുമായ കഥാപാത്രങ്ങളിൽ നിന്നും താരമൂല്യമുള്ള നടിയിലേക്ക് ഉയരാൻ നയൻ‌താര ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു. നയൻതാരയുടെ ജന്മദിനത്തോടനുബന്ധിച്ച് നിഴൽ എന്ന മലയാള ചിത്രത്തിന്റെ പോസ്റ്ററും, നെട്രികൺ എന്ന തമിഴ് ചിത്രത്തിന്റെ ടീസറും എത്തിയിരുന്നു.

Story highlights- Samantha’s special birthday wish for nayanthara