ഇത് ടൊവിനോയല്ലേ, അല്ല: അപാര രൂപസാദൃശ്യവുമായി അപരന്‍: ചിത്രങ്ങള്‍ വൈറല്‍

Shafeeq Lookalike Tovino Thomas

ചലച്ചിത്ര താരങ്ങളുടെ രൂപസാദ്യശ്യങ്ങള്‍ക്കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ പ്രിയതാരം ടൊവിനോയുടെ രൂപസാദൃശ്യത്തിലുള്ള ഒരാളുടെ ചിത്രങ്ങളാണ് ഇവ.

ആദ്യ നോട്ടത്തില്‍ ‘ഇത് ടൊവിനോ തന്നെയല്ലേ’ എന്നാണ് ആര്‍ക്കും തോന്നുക. പക്ഷെ ആള് ടൊവിനോയല്ല. താരത്തിന്റെ രൂപസാദൃശ്യത്തിലുള്ള മറ്റൊരാളാണ്.

ഷഫീഖ് അഹമ്മദ് എന്നാണ് ഈ യുവാവിന്റെ പേര്. ഷഫീഖ് പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ ആരാധകരും ഏറെ. നിരവധി ഫോളോവേഴ്‌സുമുണ്ട് ഷഫീഖിന്. അഭിനയത്തിലും ഫിലിം മേക്കിങ്ങിലുമെല്ലാം താല്‍പര്യമുള്ളയാളുകൂടിയാണ് ഷഫീഖ്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ് ടൊവിനോയുടെ ഈ അപരന്റെ ചിത്രങ്ങള്‍.

അതേസമയം ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന കാണെക്കാണെ, കള എന്നീ രണ്ട് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ ചിത്രീകരണ സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് വലിശ്രമത്തിലായിരുന്ന താരം വീണ്ടും സിനിമാ തിരക്കുകളില്‍ സജീവമായി.

കഴിഞ്ഞ ദിവസം ടൊവിനോ കാണെക്കാണെ എന്ന സിനിമയുടെ സെറ്റിലെത്തി. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Story highlights: Shafeeq Lookalike Tovino Thomas