സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിച്ച് അഹാന: ചിത്രങ്ങള്‍

November 6, 2020
Ahana Krishna with sisters photos

കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. സൈബര്‍ ഇടങ്ങളിലും സജീവമാണ് താരം. പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്.

Read more: അയ്യപ്പപ്പണിക്കരുടെ കവിത അതിമനോഹരമായി ചൊല്ലി കമല്‍ഹാസന്‍: വീഡിയോ

സഹോദരിമാര്‍ക്കൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം ഏറ്റവും പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അഹാനയുടെ സഹോദരിമാരായ ഇഷാനിയേയും ഹന്‍സികയേയും ചിത്രങ്ങളില്‍ കാണാം. ഇഷാനിയും ആവധി ആഘോഷത്തിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

View this post on Instagram

💚💚

A post shared by Ishaani Krishna (@ishaani_krishna) on

Story highlights: Ahana Krishna with sisters photos