അയ്യപ്പപ്പണിക്കരുടെ കവിത അതിമനോഹരമായി ചൊല്ലി കമല്‍ഹാസന്‍: വീഡിയോ

Kamal Haasan Reading Ayyappa Paniker Poem

തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള കമല്‍ഹാസന്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടൊരാളാണ്. നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഉലകനായകന്‍ കമല്‍ഹാസന് പ്രിയപ്പെട്ട ഭാഷകളിലൊന്നും മലയാളമാണ്. ഇപ്പോഴിതാ മലയാളികളുടെ പ്രിയ കവി അയ്യപ്പപ്പണിക്കരുടെ ഒരു കവിതയ്ക്ക് ശബ്ദം നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍.

അയ്യപ്പപ്പണിക്കരുടെ വായന എന്ന കവിതയാണ് തന്റെ ശബ്ദം കൊണ്ട് കമല്‍ഹാസന്‍ മനോഹരമാക്കിയിരിക്കുന്നത്. മലയാളത്തിന്റെ അഭിമാനമായ അയ്യപ്പപ്പണിക്കരുടെ നവതിയോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ 90 കവിതകള്‍ 90 പേര്‍ അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വായന എന്ന കവിതയ്ക്ക് കമല്‍ഹാസന്‍ ശബ്ദം നല്‍കിയത്.

Read more: കയാക്കിങ്ങിനിടെ കൂറ്റന്‍ തിമിംഗലത്തിന്റെ വായിലേക്ക്; അത്ഭുത രക്ഷപ്പെടല്‍: വീഡിയോ

ആധുനികതയെ മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തി കൊടുത്തയാള്‍ എന്നനിലയിലാണ് അയ്യപ്പപ്പണിക്കര്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കവിതകള്‍ ആഗോളതലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടു.

Story highlights: Kamal Haasan Reading Ayyappa Paniker Poem