ഹെല്‍മെറ്റ് പോലുമില്ല; നടുറോഡില്‍ യുവതിയുടെ ബൈക്ക് സ്റ്റണ്ടിങ്, വീഡിയോ വൈറല്‍

December 22, 2023

ഇരുചക്ര വാഹനങ്ങളില്‍ തിരക്കേറിയ നിരത്തുകളില്‍ അപകടകരമായ രീതിയില്‍ സ്റ്റണ്ടിങ് നടത്തുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. ചില അഭ്യാസപ്രകടനങ്ങള്‍ നമ്മെ ശരിക്കും പേടിപ്പെടുത്താറുണ്ട്. എന്നാല്‍ ശരിയായ സുരക്ഷ ഗിയറുകള്‍ ധരിക്കാതെയുള്ള ഇത്തരം ഡ്രൈവിങ് വരുത്തിവയ്ക്കുന്ന അപകടങ്ങളും ചില്ലറയല്ല. എന്തായാലും ഇത്തരത്തിലുള്ള സ്റ്റണ്ടുകളുടെ വീഡിയോകള്‍ ശരവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ( Viral video of lady’s bike stunting without safety gears )

അത്തരത്തിലൊരു യുവതി ബൈക്കുമായി നടുറോഡില്‍ നടത്തുന്ന സ്റ്റണ്ടിങ് വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹെല്‍മെറ്റ് പോലും ധരിക്കാതെയായിരുന്നു യുവതിയുടെ അഭ്യാസപ്രകടനം. ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ട് കുറച്ചധികം ദിവസങ്ങളായിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിലാണ് വീഡിയോയ്ക്ക് കൂടുതല്‍ പ്രതികരണം ലഭിച്ചത്.

ബൈക്കര്‍ ബോയ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഒരു യുവതി സ്‌പോര്‍ട്‌സ് ബൈക്കില്‍ അനായാസം അഭ്യാസ പ്രകടനം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തികഞ്ഞ ആത്മവിശ്വാത്തോടെയാണ് ഈ വാഹനം കൈകാര്യം ചെയ്യുന്നത്. യുവതി ഇത്തരം അഭ്യാസപ്രകടനങ്ങനങ്ങള്‍ നിരന്തരമായി ചെയ്യുന്നതാണെന്നും വീഡിയോ കണ്ടാല്‍ വ്യക്തമാകും.

എന്നാല്‍ തിരക്കേറിയ നിരത്തുകളില്‍ ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത് മറ്റു യാത്രക്കാര്‍ക്കും അപകടം വരുത്താന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധവേണം. ഹെല്‍മെറ്റ് അടക്കമുള്ള സുരക്ഷ ഗിയറുകള്‍ ഉപയോഗിക്കുന്നതും അപകടങ്ങളില്‍ നിന്ന് സുരക്ഷ നല്‍കും. അതോടൊപ്പം തന്നെ പ്രൊഫഷനല്‍ സ്റ്റണ്ടര്‍മാരുടെ പ്രകടനങ്ങള്‍ അനുകരിക്കുന്നതും അപകടങ്ങള്‍ വരുത്തിവയ്ക്കും.

Read Also : നടുറോഡില്‍ ബൈക്ക് അഭ്യാസം; പിന്നാലെ നിയന്ത്രണം വിട്ട് ദേ കിടക്കുന്നു താഴെ…

യുവതിയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കൂട്ടം ആളുകള്‍ യുവതിയുടെ പ്രകടനത്തിന് കയ്യടിക്കുമ്പോള്‍ മറ്റു ചിലര്‍ സുരക്ഷ ഗിയറുകള്‍ ഉപയോഗിക്കാമായിരുന്ന എന്ന തരത്തിലുള്ള ഉപദേശവും നല്‍കുന്നുണ്ട്.

Story Highlights : Viral video of lady’s bike stunting without safety gears