ഇതാണ് പ്രേക്ഷകർ കാണാതെപോയ ‘സുരരൈ പോട്രു’ ബ്രില്യൻസ്, വീഡിയോ

സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി എത്തിയ ‘സുരരൈ പോട്രു’. മലയാളത്തിന്റെ പ്രിയതാരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ഇപ്പോഴിതാ പ്രേക്ഷകർ കാണാതെ പോയ ചിത്രത്തിലെ ബ്രില്യൻസ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Read also: ‘ഇതായിരുന്നു ഉണ്ണിമായയുടെ ക്യാരക്ടര്‍ ലുക്ക്’; മാമാങ്കം ഓര്‍മ്മകളില്‍ പ്രാചി തെഹ്ലാന്‍

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് സുരരൈ പോട്രു റിലീസ് ചെയ്തത്.

Story highlights:Soorarai Pottru Hidden Details