ചിത്രീകരണം പൂർത്തിയാക്കി സൗബിൻ ചിത്രം ‘കള്ളൻ ഡിസൂസ’

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് സൗബിൻ സാഹിർ. കഥാപാത്രങ്ങൾ കോമഡിയോ സീരിയസോ എന്തുതന്നെയായാലും തിരഞ്ഞെടുക്കുന്ന കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന താരമാണ് സൗബിൻ സാഹിർ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളൻ ഡിസൂസ’യുടെ ചിത്രീകരണം പൂർത്തിയായി. റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് ആണ് ചിത്രം നിർമിക്കുന്നത്. ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലേഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും അഭിനയിക്കുന്നുണ്ട്.

നടനായും സംവിധായകനായുമൊക്കെ മലയാള സിനിമയിലെ തിരക്കുള്ള നടനായി മാറിയ താരമാണ് സൗബിൻ. സിനിമയുടെ എല്ലാ മേഖലകളിലും കൈവച്ച് കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് സൗബിൻ സാഹിർ. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി എത്തിയ സൗബിനിപ്പോൾ വെള്ളിത്തിരയിൽ നിന്നും സ്ഥാനക്കയറ്റം കിട്ടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ‘സുഡാനി ഫ്രം നൈജീരിയ’യാണ് നായകനായി സൗബിൻ വേഷമിട്ട ആദ്യ ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം താരത്തെത്തേടിയെത്തിയത്.

Read also:അനുപമ പരമേശ്വരൻ നായികയാകുന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു; ‘ഫ്രീഡം@ മിഡ്‌നൈറ്റ്’

സൗബിൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രവും സിനിമ ലോകത്തിന് പുതിയൊരു സംവിധായകനെ കൂടി. വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റേതായി നിരവധി ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ജൂതൻ, വെള്ളരിക്ക പട്ടണം തുടങ്ങിയ ചിത്രങ്ങളാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.

Story Highlights: soubin shahir new movie kallan disoosa