‘ആയിശാ വെഡ്സ് ഷമീർ’ പുതിയ ചിത്രം ഒരുങ്ങുന്നു; ശ്രദ്ധനേടി ഗാനങ്ങൾ

ഒരു കൂട്ടം സിനിമ പ്രേമികൾ ഒന്നിക്കുന്ന പുതിയ ചിത്രമാണ് ആയിശാ വെഡ്സ് ഷമീർ. കാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്ന കൊച്ചു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ നൗമ്യമല്ലയ്യയും മൻസൂർ മുഹമ്മദും ആണ്. നവാഗതനായ സിക്കന്ദർ ദുൽക്കർനൈൻ സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രം വാമ പ്രൊഡക്ഷൻസിൻറെ ബാനറിൽ സാക്കിർ അലിയാണ് നിർമിക്കുന്നത്. ശിവജി ഗുരുവായൂർ , വിനോദ് കെടാമംഗലം, സാദിഖ് വി ടി ഷാജിരാജ്, ഇന്ദിര എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ഷാപ്പിന്റെ പാശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കള്ളുകുടിച്ചിട്ടും എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

ലിപിൻ നാരായണൻ ക്യാമറയും ഹബീബി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ചിത്രം പുതുമുഖങ്ങളായ യുവതാരങ്ങളെ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്.

Story Highlights: Ayisha Weds Shameer film