ചിത്രീകരണം പൂർത്തിയാക്കി സുരേഷ് ഗോപിയുടെ ‘കാവൽ’

നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമാണ് ‘കാവൽ’. ഇപ്പോഴിതാ സിനിയുടെ ചിത്രീകരണം പൂർത്തിയാക്കിയ വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിനിമ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ സുരേഷ് ഗോപി മാസ് റോളിലാണ് എത്തുന്നത്. താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് തമ്പാൻ എന്നാണ്. രണ്ടു കാലഘട്ടങ്ങളിലൂടെയാണ് ഈ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആക്ഷൻ ത്രില്ലറായി എത്തുന്ന ചിത്രത്തിൽ സായ ഡേവിഡ്, പദ്മരാജ് രതീഷ്, ബിനു പപ്പു, ഐ എം വിജയൻ, അലൻസിയർ എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രാഹകൻ നിഖിൽ എസ് പ്രവീണാണ്. സംഗീത സംവിധായകൻ- രഞ്ജിൻ രാജ്, എഡിറ്റർ- നിഖിൽ എസ് പ്രവീൺ.

Read also: പിറന്നാൾ സർപ്രൈസ്; കമൽഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, ‘വിക്രം’ ടീസർ

ലോക്ക് ഡൗൺ സമയത്ത് സുരേഷ് ഗോപിയെ നായകനാക്കി മൂന്നു ചിത്രങ്ങളാണ് പ്രഖ്യാപിച്ചത്. മാത്യൂസ് തോമസ് പ്ലാമ്മൂട്ടിൽ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം, ജീം ബൂം ഭാ സംവിധായകൻ രാഹുൽ രാമചന്ദ്രനൊരുക്കുന്ന ചിത്രം, മേജർ രവി ഒരുക്കുന്ന സുരേഷ് ഗോപി- ആശ ശരത്ത് ചിത്രം എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: suresh gopi kaval movie