സംവിധായിക സുധ കൊങ്കരയുടെ മകൾ വിവാഹിതയായി; വേദിയിൽ തിളങ്ങി സൂര്യ, വീഡിയോ

തമിഴകത്തെ സൂപ്പർഹിറ്റ് സംവിധായിക സുധ കൊങ്കരയുടെ മകൾ ഉത്ര വിവാഹിതയായി. വിഘ്‌നേഷാണ് വരൻ. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ചെന്നൈയിൽ വെച്ചായിരുന്നു വിവാഹം. സൂര്യ, മണിരത്നം, സുഹാസിനി മണിരത്നം, ഗൗതം വാസുദേവ് മേനോൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് വിവാഹ വേദിയിൽ എത്തിയ നടൻ സൂര്യ.

മുടി നീട്ടി പുത്തൻ ലുക്കിലാണ് വേദിയിൽ താരം പ്രത്യക്ഷപ്പെടുന്നത്. പാണ്ഡിരാജ് സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് താരത്തിന്റെ ഈ ലുക്ക് എന്നാണ് കരുതുന്നത്. അതേസമയം റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രമാണ് ‘സുരരൈ പോട്രു’. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്കരയാണ്. ഇരുതി സുട്രിലൂടെ ശ്രദ്ധേയയായ സംവിധായികയാണ് സുധ കൊങ്കര.

Read also:പ്രിയതമന് പൊന്നിൽ തീർത്ത പിറന്നാൾ സമ്മാനം ഒരുക്കി പ്രിയയും ഇസക്കുട്ടനും; വീഡിയോ

സൂര്യയുടെ 38- മത്തെ സിനിമയാണ് ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം. അതേസമയം 200 ലധികം രാജ്യങ്ങളിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് ‘സൂരരൈ പോട്ര്’. നവംബറിൽ 12 നാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ആക്ഷനും ആകാംഷയും നിറച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിലെ മുഖ്യ ആകർഷണം സൂര്യ തന്നെയാണ്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വിമാനക്കമ്പനി സ്ഥാപിക്കാൻ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. സൂര്യയ്ക്കും അപർണയ്ക്കും ഒപ്പം മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ്, ഉറുവശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights: suriya new look at sudha kongaras daughters wedding