പ്രണയാർദ്രം ‘മിയാ സുഹാ രംഗേ..’- ശ്രദ്ധനേടി ‘തമി’യിലെ ആദ്യ ഗാനം

നവാഗതനായ കെ ആർ പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് തമി. ഷൈൻ ടോം ചാക്കോയും ഗോപിക അനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം എത്തി. ‘മിയാ സുഹാ രംഗേ..’ എന്ന് തുടങ്ങുന്ന പ്രണയ ഗാനം മഞ്ജു വാര്യർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത പുതുമകളുമായാണ് തമി എന്ന ഷൈൻ ടോം ചാക്കോ ചിത്രമെത്തുന്നത്. ഏറിയ പങ്കും പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം അഭിനേതാക്കളെയും സഹസംവിധായകരെയും തിരഞ്ഞെടുത്ത ശില്പശാല മുതൽ വ്യത്യസ്തമായിരുന്നു. മാത്രമല്ല, മലയാള സിനിമയിൽ ആദ്യമായി ത്രീഡി പോസ്റ്റർ ഒരുക്കിയതും തമിക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ ഗാനവും ശ്രദ്ധനേടുകയാണ്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ ആർ പ്രവീൺ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് തമി.
സന്തോഷ് സി പിള്ള ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സ്കൈ ഹൈ എന്റർടൈൻമെൻറ്സിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ​രാ​വി​ലെ​ ​മു​ത​ൽ​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​ക​ഥ​യാണ് തമി പങ്കുവയ്ക്കുന്നത്.​ ​ക​ഥ​യു​ടെ​ ​തൊ​ണ്ണൂ​റു​ ​ശ​ത​മാ​നവും ​രാ​ത്രി​യാ​ണ് ​സം​ഭ​വി​ക്കു​ന്ന​ത്.​

സു​നി​ൽ​ ​സു​ഖ​ദ,​ ​സോ​ഹ​ൻ​ ​സീ​നു​ലാ​ൽ,​ ​ശ​ര​ൺ​ ​എ​സ്.​എ​സ്,​ ​ശ​ശി​ ​ക​ലിം​ഗ,​ ​ഷാ​ജി​ ​എ.​ ​ജോ​ൺ,​ ​നിഥി​ൻ തോ​മ​സ് ,​ ​ഉ​ണ്ണി​ ​നാ​യ​ർ,​ ​അ​രു​ൺ​സോ​ൾ,​ ​ര​വി​ശ​ങ്ക​ർ,​ ​രാ​ജ​ൻ​ ​പാ​ടൂ​ർ,​ ​നി​തീ​ഷ് ​ര​മേ​ശ്,​ ​ആ​ഷ്ലി​ ​ ഐസക് ​എ​ബ്രാ​ഹാം,​ ​ഡി​സ്​നി​ ​ജെ​യിം​സ്,​ ​ജി​സ്മ​ ​ജി​ജി,​ ​തു​ഷാ​ര​ ​ന​മ്പ്യാ​ർ,​ ​ക്ഷ​മ​ ​കൃ​ഷ്ണ,​ ​ഭ​ദ്ര​ ​വെ​ങ്കി​ടേ​ശ്വ​ര​ൻ,​ ​ഗീ​തി​ ​സം​ഗീ​ത,​ ​മാ​യ​ ​വി​നോ​ദി​നി​ ​എന്നിവരാണ് തമിയിലെ മറ്റു താരങ്ങൾ.

Read More: നിർമാണ രംഗത്തേക്ക് ചുവടുവെച്ച് മുരളി ഗോപി

​ഫൗ​സി​യ​ ​അ​ബൂ​ബ​ക്ക​ർ,​ ​നി​ഥി​ഷ് ​ന​ടേ​രി​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​വി​ശ്വ​ജി​ത്ത് ​സം​ഗീ​തം​ ​പ​ക​രു​ന്നു.​എ​ഡി​റ്റിം​ഗ്-​റ​ഷി​ൻ​ ​അ​ഹ​മ്മ​ദ്.പ്രൊ​ഡ​ക്ഷ​ൻ‍​ ​ക​ൺ​ട്രോളർ​ ​- ​വി​നോ​ദ് ​പ​റ​വൂ​ർ​ ​പ്രൊ​ജ​ക്ട് ​ഡിസൈനർ​ ​-​ഷാ​ജി​ ​എ.​ ​ജോ​ൺ,​ ​ക​ല​-​അ​രു​ൺ​ ​വെ​ഞ്ഞാ​റ​മൂ​ട്,​ ​മേ​ക്ക​പ്പ്-​ലാ​ലു​ ​കൂ​ട്ടാ​ലി​ട,​ ​വ​സ്ത്രാ​ല​ങ്കാ​രം​-​സ​ഫ​ദ് ​സെ​യി​ൻ,​ ​പ​ര​സ്യ​ക​ല​-​എ​സ് ​കെ​ ​ന​ന്ദു,​ ​ചീ​ഫ് ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​ർ​ ​-​വി​ന​യ് ​ചെ​ന്നി​ത്ത​ല,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടീ​വ്-​മ​ധു​ ​വ​ട്ട​പ്പ​റ​മ്പി​ൽ.

Story highlights- thami movie video song