നിർമാണ രംഗത്തേക്ക് ചുവടുവെച്ച് മുരളി ഗോപി

തിരക്കഥാകൃത്തായും അഭിനേതാവായും ശ്രദ്ധേയനായ മുരളി ഗോപി നിർമാണ രംഗത്തേക്കും ചുവടുവയ്ക്കുന്നു. മുരളി ഗോപി തന്നെ തിരക്കഥ ഒരുക്കിയ രതീഷ് അമ്പാട്ട് ചിത്രത്തിന്റെ നിർമാതാവായാണ് പുതിയ ചുവട്. മുരളിക്കൊപ്പം സാഹനിർമാതാക്കളായി വിജയ് ബാബുവും രതീഷ് അമ്പാട്ടുമുണ്ട്.

വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൗസും സംരംഭത്തില്‍ ഒപ്പമുണ്ടെന്നും രതീഷ് അമ്പാട്ടും പങ്കാളിയാണെന്നും മുരളി ഗോപി സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ജനുവരി 2ന് പുറത്തുവിടുമെന്നും മുരളി ഗോപി വ്യക്തമാക്കി.

രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്ന വിവരം മുരളി ഗോപി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ രതീഷ് അമ്പാട്ട് ചിത്രമാണ് ആരംഭിക്കുകയെന്ന് മുരളി ഗോപി പറഞ്ഞിരുന്നു.

Read More: കൈനിറയെ സ്നേഹം; മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് പൃഥ്വിരാജിനെ നായകനാക്കി ചിത്രമൊരുക്കുമെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. 2020ൽ ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധികളെ തുടർന്ന് നീളുകയായിരുന്നു. 2021ൽ ചിത്രം ആരംഭിക്കുമെന്നാണ് മുരളി ഗോപി വ്യക്തമാക്കിയത്.

Story highlights- murali gopi to produce ratheesh ambatt film