പിറന്നാൾ സർപ്രൈസ്; കമൽഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്നു, ‘വിക്രം’ ടീസർ

തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസന്റെ പിറന്നാൾ ദിനത്തിൽ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കമൽഹാസനും സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. കമൽഹാസന്റെ 232 ചിത്രമാണ് വിക്രം. കമല്‍ഹാസന്റെ നിർമാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ അടുത്തവർഷം റിലീസ് ചെയ്യും.

1960-ൽ ജമിനി ഗണേശനും സാവിത്രിക്കും ഒപ്പം എ.വി.എമ്മിന്റെ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിലാണ് കമൽഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും താരം നേടി. പിന്നീട് ഇടവേളയ്ക്ക് ശേഷം കൊറിയോഗ്രാഫറായും സഹനടനായും പ്രവർത്തിച്ചു.

Read also:‘എന്റെ ഇരട്ടക്കുട്ടികൾ 12 വയസിലേക്ക്..’- മക്കളുടെ പിറന്നാൾ ആഘോഷമാക്കി ജോജു ജോർജ്

മലയാള സിനിമയിൽ അടക്കം ഒട്ടേറെ ചിത്രങ്ങളിൽ കമൽഹാസൻ വേഷമിട്ടു. തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരത്തിന്റെ ഓരോ സിനിമ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളാണ് കമൽഹാസന്റേതായി ഒരുങ്ങുന്നത്. ‘ഒരിക്കല്‍ അവിടെ ഒരു പ്രേതം ജീവിച്ചിരുന്നു’ എന്ന ചിത്രത്തിലാണ് ‘ഇന്ത്യൻ 2’ എന്ന സിനിമയ്ക്ക് ശേഷം കമൽഹാസൻ വേഷമിടുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ രാജ്‍കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ്.

Story Highlights: Vikram official title teaser