ബോക്സറായി ആര്യ; പാ രഞ്ജിത്ത് ചിത്രം ഒരുങ്ങുന്നു

ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ പാ രഞ്ജിത്തിന്റെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. ‘സര്‍പ്പാട്ട പരമ്പരൈ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആര്യയാണ്. ബോക്സറുടെ വേഷത്തിൽ ആര്യ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററാണ് അണിയറക്കാർ പുറത്തിറക്കിയത്.

1970-80 കാലഘട്ടത്തിൽ നോര്‍ത്ത് മദ്രാസിൽ അറിയപ്പെട്ടിരുന്ന സര്‍പ്പാട്ട പരമ്പരൈ എന്ന പാരമ്പര്യ ബോക്‌സിങ് താരങ്ങളുടെ ജീവിതം പറയുന്നതായിരിക്കും ചിത്രം എന്നാണ് സൂചന. അതേസമയം ആദ്യമായി ആര്യയും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘സര്‍പ്പാട്ട പരമ്പരൈ’യ്ക്കുണ്ട്. കെ-9 സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

2012-ൽ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ ‘ആട്ടക്കത്തി’ ആയിരുന്നു പാ രഞ്ജിത് സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം. പിന്നീട് മദ്രാസ്, കബാലി, കാലാ തുടങ്ങിയ സിനിമകളിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി പേരെടുത്ത പാ രഞ്ജിത്ത് ഹിന്ദിയിലും ഇപ്പോൾ സജീവമാകുകയാണ്. 

Read also:”അല്ലിയുമായിരുന്ന് ക്ലൌസ് കാണൂവെന്ന്” സംവിധായകന്‍; മനസ്സു നിറയെ ‘കുരുതി’ ആണെന്ന് സുപ്രിയയുടെ മറുപടി

സംവിധായകനായും നിർമാതാവായും അറിയപ്പെടുന്ന പാ രഞ്ജിത്, പരിയേറും പെരുമാൾ, ഇരണ്ടാം ഉലകപോരിൻ കടൈസി ഗുണ്ടു എന്നീ സിനിമകളും നിർമിച്ചിട്ടുണ്ട്.

Story Highlights: director pa ranjiths upcoming film sarpatta parambarai