ഇതാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്; വിൽപ്പനയ്ക്കുവെച്ച് 177 വർഷം മുൻപത്തെ കാർഡ്

ക്രിസ്‌മസ്‌ ആഘോഷത്തിന്റെ തിരക്കിലാണ് ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ.. ക്രിസ്‌മസ്‌ കാർഡുകൾ കൈമാറിയും പുൽക്കൂട് ഒരുക്കിയും നക്ഷത്രങ്ങൾ തൂക്കിയുമൊക്കെ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലോകജനത. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ലോകത്തെ ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ്. 177 വർഷങ്ങൾക്ക് മുൻപ് 1843 ലാണ് ആദ്യത്തെ ക്രിസ്‌മസ്‌ കാർഡ് പുറത്തിറങ്ങിയത്.

വിക്ടോറിയൻ കാലഘട്ടത്തിന്റെ ഒരു രൂപരേഖയാണ് ഈ കാർഡിൽ ഒരുക്കിയിരിക്കുന്നത്. വൈൻ ഗ്ലാസുകൾ പിടിച്ചിരിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്. ആദ്യം തയാറാക്കിയ കാർഡിന്റെ 1000 കോപ്പികളാണ് അന്ന് പ്രിന്റ് ചെയ്തത്. എന്നാൽ ഇതിന്റെ 30 കോപ്പികൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്.

Read also:‘മാസ്റ്ററി’ൽ നായികയായി ആൻഡ്രിയ ജെർമിയയും; ആദ്യമായി ചിത്രം പുറത്തുവിട്ട് അണിയറപ്രവർത്തകർ

ചിത്രകാരനായ ജോൺ കാൽകോട്ട് ആണ് ഈ മനോഹരമായ ക്രിസ്‌മസ്‌ കാർഡിന് പിന്നിൽ. പുതുവത്സരാശംസകളും ക്രിസ്മസ് ആശംസകളും നേർന്നു കൊണ്ടാണ് കാർഡ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ പത്തൊൻപതാം നൂറ്റാണ്ടിനെ സൂചിപ്പിക്കുന്ന നിരവധി കാര്യങ്ങൾ ഈ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആ കാലഘട്ടത്തിൽ നിരവധി വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു ഈ കാർഡ്.

ഇപ്പോൾ ഈ കാർഡ് വീണ്ടും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ്. ലണ്ടനിലെ ക്രിസ്റ്റി ലേല കമ്പനിയാണ് ഈ അപൂർവ്വ കാർഡ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

Story Highlights:First Christmas card for sale