മക്കളെ ചേർത്തുപിടിച്ച് സ്നേഹ; മനോഹര കുടുംബചിത്രം

സിനിമാ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. സമൂഹമാധ്യമങ്ങളിൽ സജീവമായ സ്നേഹ കുടുംബചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹിക്കും പ്രസന്നയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. ആദ്യാന്ത എന്നാണ് മകൾക്ക് നൽകിയ പേര്. മകന്റെ പേര് വിഹാൻ. ഇപ്പോഴിതാ, മനോഹരമായൊരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് സ്നേഹ. എല്ലാവരുടെയും അനുഗ്രഹം ആവശ്യമുണ്ട് എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ പിറന്നാൾ ആഘോഷിച്ച സ്നേഹയ്ക്ക് മനോഹരമായ ആശംസകൾ ലഭിച്ചിരുന്നു. മിഴിലും, മലയാളത്തിലും, തെലുങ്കിലുമെല്ലാം ഓർത്തുവയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ച സ്നേഹയ്ക്ക് സിനിമാലോകത്തുനിന്നും ആരാധകരിൽ നിന്നും നിരവധി ആശംസകളാണ് ലഭിച്ചത്. സ്നേഹയുടെ ഭർത്താവും നടനുമായ പ്രസന്നയും ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. 

Read More: നായികയായി ഐശ്വര്യ ലക്ഷ്മി; ‘അര്‍ച്ചന 31 നോട്ടൗട്ട്’ ഒരുങ്ങുന്നു

2009 ൽ പുറത്തിറങ്ങിയ ‘അച്ചമുണ്ടു അച്ചമുണ്ടു’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പ്രസന്നയും സ്നേഹയും സുഹൃത്തുക്കളായത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2012 ൽ വിവാഹിതരായി. ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ സ്നേഹ പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. മോഹൻലാലിൻറെ നായികയായി ശിക്കാറിലും, മമ്മൂട്ടിയുടെ നായികയായി ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലും സ്‌നേഹ വേഷമിട്ടു.

Story highlights- sneha family photo