ഓഡിയന്‍സ് ചോയ്‌സില്‍ അടിപൊളി ഗാനവുമായ് സ്നേഹമോൾ; വീഡിയോ കാണാം..

February 22, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. കുട്ടിപ്പാട്ടുകാര്‍ക്കും ആരാധകര്‍ ഏറെയാണ്. ഓരോ ദിവസവും മനോഹരമായ പാട്ടുകള്‍ക്കൊണ്ട് ടോപ് സിംഗര്‍ വേദി സുന്ദരമാകുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട കുട്ടിത്താരം അവരുടെ ആഗ്രഹപ്രകാരം ആവശ്യപ്പെടുന്ന പാട്ട് പാടുന്ന റൗണ്ടാണ് ഓഡിയന്‍സ് ചോയ്‌സ്. ഇത്തവണ ഓഡിയൻസ് ചോയ്‌സിൽ പാട്ടുപാടാൻ എത്തിയത് സ്നേഹക്കുട്ടിയാണ്.

ആലാപനമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഗായികയാണ് സ്നേഹമോൾ. ഇത്തവണ ഓഡിയൻസ് ചോയ്‌സിൽ ഒരു അടിപൊളി ഗാനവുമായ് എത്തിയിരിക്കുകയാണ് സ്നേഹ. പാട്ട് കേൾക്കാം..