‘എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..’- പിറന്നാൾ വിശേഷവുമായി മീനൂട്ടി

October 17, 2023

നടിയും അവതാരകയുമായ മീനാക്ഷി മലയാളികളുടെ പ്രിയങ്കരിയാണ്. ബാലതാരമായി ക്യാമറയ്ക്ക് മുന്നിലെത്തിയ മീനാക്ഷി കഴിഞ്ഞ അഞ്ചുവർഷമായി മലയാളികൾക്ക് മുന്നിലാണ് വളർന്നത്. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരകയായി ശ്രദ്ധനേടിയ മീനാക്ഷി മലയാളികളുടെയെല്ലാം സ്നേഹമേറ്റുവാങ്ങിയാണ് മുന്നോട്ട് പോകുന്നത്. ഇപ്പോഴിതാ, ആ കുഞ്ഞു മീനൂട്ടി പതിനെട്ടാം വയസിലേക്ക് കടന്നിരിക്കുകയാണ്. ഓരോ വിശേഷവും ആരാധകരുമായി പങ്കുവയ്ക്കുന്ന മീനാക്ഷി, പിറന്നാൾ ചിത്രങ്ങൾക്കൊപ്പം രസകരമായ ഒരു ക്യാപ്ഷനും നൽകിയിട്ടുണ്ട്. ‘എട്ടും പൊട്ടും തിരിയാത്ത കുട്ടിക്കിപ്പോ പതിനെട്ടായീന്നാ..’ എന്നാണ് മീനാക്ഷി കുറിച്ചിരിക്കുന്നത്. (meenakshi anoop turns 18)

മലയാളികളുടെ പ്രിയങ്കരിയാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും മലയാളികൾ ആഘോഷമാക്കിയിരുന്നു. പ്ലസ്സ് വണ്ണിലേക്ക് പ്രവേശനം നേടിയതും മീനാക്ഷി പങ്കുവെച്ചിരുന്നു.

Read also: ഇന്ന് ലോക മുട്ട ദിനം; ആളത്ര നിസ്സാരനല്ല, ഒരു ദിവസം എത്ര മുട്ട കഴിക്കാം?

കോട്ടയം ളാക്കാട്ടൂർ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് മീനാക്ഷി. സിനിമകളിൽ എന്നതിനേക്കാൾ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി ശ്രദ്ധേയയായിരിക്കുന്നത്. പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരുന്നു ഈ മിടുക്കി. എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് മീനാക്ഷി വിജയം കൈവരിച്ചത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിച്ചത്.

Story highlights- meenakshi anoop turns 18