കാവാലം സാറിന്റെ പാട്ടുപാടാം; പാടിയത് ‘കാവാലയ്യ..’; ചിരിപടർത്തി കുഞ്ഞുപാട്ടുകാരി

November 28, 2023

ഫ്ളവേഴ്സ് ടോപ് സിംഗർ മലയാളികൾക്കെന്നും പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ്. കേൾക്കാൻ കൊതിയ്ക്കുന്ന സുന്ദരഗാനങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിയും ചിരിയും അരങ്ങേറുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ നാലാം സീസണിൽ രസകരമായ നിമിഷങ്ങളാണ് ദിവസവും അരങ്ങേറുന്നത്. കുട്ടിക്കുരുന്നുകൾ പാട്ടുകൾക്കൊപ്പം പങ്കുവയ്ക്കുന്നത് നിരവധി ചിരി വിശേഷങ്ങളാണ്. ഇപ്പോഴിതാ, വേദിയാകെ പൊട്ടിച്ചിരിപ്പിക്കുകയാണ് താര എന്ന കുഞ്ഞുമിടുക്കി.

മനോഹരമായ ഒരു പ്രകടനത്തിന് ശേഷം താരക്കുട്ടിയോട് ചില പാട്ടോർമകൾ പങ്കുവയ്ക്കുകയായിരുന്നു വിധികർത്താക്കളിൽ ഒരാളായ എം ജി ശ്രീകുമാർ. കാവാലം സാറിന്റെ ഓർമകളാണ് അദ്ദേഹം പങ്കുവെച്ചത്. വളരെ കൗതുകത്തോടെ കേട്ടുനിന്ന താര, പെട്ടെന്നാണ് പറയുന്നത് ഒരു പാട്ടുപാടി തരാമെന്ന്. ഇപ്പോൾ കാവാലം സാറിന്റെ കാര്യമല്ലേ പറഞ്ഞത്. കാവാലത്തിന്റെ ഒരു പാട്ട് പാടാം എന്നാണ് താര പറയുന്നത്. പിന്നാലെ ഈ കുഞ്ഞുമിടുക്കി പാട്ടും തുടങ്ങി.

Read also: ഏറ്റവും വില കൂടിയ മദ്യമായി മക്കാലന്‍ 1926; 97 വര്‍ഷം പഴക്കമുള്ള വിസ്‌കി വിറ്റുപോയത് 22 കോടിക്ക്‌

പാട്ട് മറ്റൊന്നുമല്ല, ജയിലർ എന്ന സിനിമയിലെ ‘കാവാലയ്യ..’എന്ന ഗാനമാണ് ഈ കുഞ്ഞു കുറുമ്പി പാടിത്തുടങ്ങുന്നത്. വേദിയാകെ ചിരി പടർത്തിയാണ് ഈ പാട്ട് എല്ലാവരും ഏറ്റെടുത്തത്. അതേസമയം, സംഗീത ലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. 

Story highlights- funny moments of top singer fame thara