എന്തൊരു മെയ്‌വഴക്കം; സാരിയിൽ അനായാസം തലകുത്തിമറിഞ്ഞ് യുവതി, വീഡിയോ വൈറൽ

സാരിയിൽ അനായാസം മലക്കംമറിയുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. അസാധാരണ മെയ് വഴക്കത്തോടെ ആറു തവണയാണ് യുവതി തലകുത്തി മറിയുന്നത്. കാണുമ്പോൾ വളരെ നിസാരം എന്ന് തോന്നുമെങ്കിലും വളരെയേറെ പരിശീലനം ആവശ്യമായ ഒന്നാണ് യുവതി വളരെ അനായാസം ചെയ്യുന്നത്. സാരിയിൽ ഇത്ര എളുപ്പത്തിൽ മലക്കം മറിയുന്ന യുവതിയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് എത്തുന്നത്.

സാധാരണ ബ്ലാക്ക് ഫ്‌ളിപ്‌സും മറ്റുമൊക്കെ ചെയ്യുമ്പോൾ അതിന് അനുയോജ്യമായ വസ്ത്രമാണ് ധരിക്കാറുള്ളത്. എന്നാൽ സാരി ഉടുത്ത് വളരെ എളുപ്പത്തിൽ നിരവധി തവണ മലക്കംമറിയുകയാണ് ഈ യുവതി. മിലി സർക്കാർ എന്ന് പേരുള്ള യുവതിയേയാണ് വീഡിയോയിൽ കാണുന്നത്.

Read also:കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രജിത്തും അനു സിതാരയും; ‘അനുരാധ ക്രൈം നമ്പര്‍-59/2019’ ഒരുങ്ങുന്നു

‘പുരുഷന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും സ്ത്രീകൾക്കും ചെയ്യാൻ കഴിയും. ചിലപ്പോൾ പുരുഷന്മാരേക്കാൾ നന്നായി സ്ത്രീകളായിരിക്കും അത് ചെയ്യുക. പുരുഷന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളും ചിലപ്പോൾ സ്ത്രീകൾ ചെയ്തേക്കാം. അക്കൂട്ടത്തിൽ ഒരാളാണ് മിലി സർക്കാർ. സാരിയിലാണ് അവർ ബ്ലാക്ക് ഫ്ളിപ് ചെയ്യുന്നത്’ എന്ന കുറിപ്പോടെയാണ് യുവതിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

Story Highlights: Woman Back Flip Video goes Viral