ഒരു പന്തിൽ രണ്ട് റണ്ണൗട്ട്; ഇത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷം, വീഡിയോ

Adelaide Strikers' Jake Weatherald Gets Run Out Twice off a Single Ball

ഒരു പന്തിൽ രണ്ട് റണ്ണൗട്ട്… ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അപൂർവ നിമിഷത്തിനാണ് കായികലോകം മുഴുവൻ സാക്ഷികളായാണ്. ഓസ്‌ട്രേലിയൻ ടി20 ലീഗായ ബിഗ് ബാഷിലാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. ജെയ്ക്ക് വെതർലാഡ് ആണ് ഒരേ പന്തിൽ രണ്ടുതവണ റണ്ണൗട്ട് ആയ താരം.

സിഡ്‌നി തണ്ടറിന്റെ ക്രിസ് ഗ്രീൻ എറിഞ്ഞ ബോളിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഈ സമയം നോൺ സ്‌ട്രൈക്കിങ് എൻഡിൽ നിൽക്കുകയായിരുന്നു വെതർലാഡ്. ഫിലിപ്പ് സാൾട്ട് ആയിരുന്നു സ്‌ട്രൈക്കിങ് എൻഡിൽ നിന്നിരുന്നത്. സ്ട്രൈറ്റ് ഡൈവ് കളിച്ച ഫിലിപ്പ് സാൾട്ടിന്റെ ഷോട്ട് ക്രിസ് ഗ്രീനിന്റെ കൈയിൽ തട്ടി നോൺ സ്‌ട്രൈക്കിങ് എൻഡിലെ സ്റ്റമ്പിൽ കൊള്ളുകയായിരുന്നു. ഈ സമയം റണ്ണൗട്ടിനായി തണ്ടർ താരങ്ങൾ അപ്പീൽ ചെയ്യുന്നതിനിടെ സിംഗിളിനായി ഓടിയ വെതർലാഡിനെ സിഡ്‌നി തണ്ടറിന്റെ വിക്കറ്റ് കീപ്പർ സാം ബില്ലിങ്‌സും റണ്ണൗട്ടാക്കി.

Read also: തെരുവിൽ കഴിയുന്നവർക്കായ് സ്ലീപ് പോഡുകൾ ഒരുക്കി ഒരുജനത; മാതൃകയായി ഒരു ഗ്രാമം

അതേസമയം കളിയിൽ രണ്ടുതവണ റണ്ണൗട്ട് ആയെങ്കിലും ആദ്യ റണ്ണൗട്ടാണ് ഔട്ടായി പരിഗണിക്കുന്നത്. 31 റൺസ് നേടിയാണ് വെതർലാഡ് പുറത്തായത്. മത്സരത്തിൽ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്‌സാണ് വിജയം നേടിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിഡ്‌നി തണ്ടറിന് 153 റൺസ് നേടാനെ കഴിഞ്ഞുള്ളു.

Story Highlights: Adelaide Strikers’ Jake Weatherald Gets Run Out Twice off a Single Ball