കിട്ടുണ്ണിയായി ബാറ്റ്മാനും നന്ദിനിയായി വണ്ടർ വുമണും- ചിരിപടർത്തി ‘കിലുക്കം’ ലോട്ടറി സീൻ സ്‍പൂഫ് വീഡിയോ

മലയാള സിനിമയിൽ എക്കാലത്തും ഓർമ്മിക്കുന്നതും ഓരോ കാഴ്ചയിലും വീണ്ടും വീണ്ടും പൊട്ടിച്ചിരി സമ്മാനിക്കുന്നതുമായ ഒട്ടേറെ നിമിഷങ്ങൾ കിലുക്കം സിനിമ സമ്മാനിച്ചിരുന്നു. പ്രിയദർശന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് കിലുക്കം. മോഹൻലാൽ, ജഗതി, ഇന്നസെന്റ്, രേവതി, തിലകൻ തുടങ്ങി രസകരമായ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ജോജിയും, നന്ദിനി തമ്പുരാട്ടിയും, കിട്ടുണ്ണിയും, നിശ്ചൽ കുമാറുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്.

ചിത്രത്തിലെ ഓരോ രംഗവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണെങ്കിലും ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണിയും രേവതിയുടെ നന്ദിനിയും ചേർന്നുള്ള ലോട്ടറി സീനാണ് ഏറ്റവും രസകരം. കാമധേനു ലോട്ടറിയുടെ ഫലം വായിക്കുന്ന നന്ദിനിയും ലോട്ടറിയടിച്ചെന്നു കരുതിയ കിട്ടുണ്ണിയും അന്നും ഇന്നും ചിരി നിറയ്ക്കാറുണ്ട്. എന്നാൽ, കിട്ടുണ്ണിക്ക് പകരം ബാറ്റ്മാനും നന്ദിനിക്ക് പകരം വണ്ടർ വുമണും ഈ രംഗത്ത് എത്തിയാലോ? രസകരമായിരിക്കുമല്ലേ?

Read More: ‘ഇഷ്‌ക്’ തെലുങ്ക് റീമേക്കിൽ നായികയായി പ്രിയ വാര്യർ

ഇപ്പോഴിതാ, ലോട്ടറി രംഗത്തിന്റെ കോമഡി സ്പൂഫ് ആനിമേറ്റഡ് വീഡിയോ ശ്രദ്ധനേടുകയാണ്. കിട്ടുണ്ണിയായി ബാറ്റ്മാനും നന്ദിനിയായി വണ്ടർ വുമണുമാണ് സ്പൂഫ് വീഡിയോയിൽ എത്തുന്നത്. ഗോപു സജീവും ദീപു പ്രദീപും ചേർന്ന് തയ്യാറാക്കിയ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ഗോ ഡീപ്പ് അനിമേഷൻസ് എന്ന യൂട്യൂബ് ചാനലിലാണ് സ്പൂഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Story highlights- comedy spoof video kilukkam movie