‘കിലുക്കം’ കഥാപാത്രങ്ങളായി സൂപ്പർഹീറോസ്; ശ്രദ്ധനേടി ഒരു സ്റ്റോപ്പ് മോഷൻ വീഡിയോ

June 8, 2020
kilukkam

മലയാളി സിനിമ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ സൂപ്പർഹിറ്റ്‌ ചലച്ചിത്രമാണ് കിലുക്കം. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലും രേവതിയും ജഗതി ശ്രീകുമാറും തിലകനും അടക്കം നിരവധി താരങ്ങൾ അണിനിരന്നചിത്രം ഹാസ്യംകൊണ്ടും അവതരണത്തിലെ വ്യത്യസ്ഥത കൊണ്ടും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ കിലുക്കത്തിലെ ഒരു മനോഹര രംഗത്തിന് ഒരു കിടിലൻ സ്റ്റോപ്പ് മോഷൻ വീഡിയോ തയാറാക്കിയിരിക്കുകയാണ് അച്ചു അരുൺ എന്ന കലാകാരൻ. സംവിധാനവും എഡിറ്റിങ്ങും കൊറോയോഗ്രഫിയും അച്ചു അരുൺ തന്നെ നിർവഹിച്ച വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Read also: വിശ്വസിക്കുമോ, ചിത്രരചന പഠിക്കാത്ത ഒരാളുടെ വരകളാണിതെന്ന്?- നിറങ്ങളിൽ വസന്തം തീർത്ത് ഒരു കലാകാരി

ജഗതിയും മോഹൻലാലും ഒന്നിച്ചുള്ള ആശുപത്രി രംഗങ്ങളാണ് അച്ചു അരുൺ പുനർനിർമ്മിച്ചിരിക്കുന്നത്. മൂന്ന് ട്യൂബ് ലൈറ്റും ഒരു കളിപ്പാട്ടവും ഒരു ക്യാമറയും ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ കഥാപാത്രങ്ങളായി സൂപ്പർ ഹീറോസായ ശക്തിമാനും സൂപ്പർമാനുമൊക്കെയാണ് അവതരിച്ചിരിക്കുന്നത്. നിശ്ചല ദൃശ്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന സ്റ്റോപ്പ് മോഷൻ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.